ഹൗസ്ഫുൾ 5 എന്ന ചിത്രത്തിൽ നിന്നും അനിൽ കപൂർ പിന്മാറാൻ കാരണം എന്ത്?

ബോളിവുഡിലെ മിന്നും താരം അനിൽ കപൂർ പ്രേക്ഷകരെ അതിശയിപ്പിക്കുന്ന ഒരു നല്ല നടനാണ്. ബോളിവുഡ് സൂപ്പർ താരങ്ങളുടെ ഇടയിൽ അറിയപ്പെടുന്ന ഒരു വ്യക്തി ആയതിനാൽ തന്നെ അദേഹത്തിന്റെ സിനിമകൾ എല്ലാം തന്നെ വളരെ ഹിറ്റാണ്.

സിനിമകളിൽ എല്ലാം സജീവമായിരുന്ന അദ്ദേഹം ഇപ്പോൾ ഹൗസ്ഫുൾ 5 എന്ന ചിത്രത്തിൽ നിന്നും പിന്മാറിയിരിക്കുകയാണ്. ഹൗസ്ഫുൾ 5 എന്ന ചിത്രത്തിന്റെ പ്രഖ്യാപനം മുതൽ പ്രേക്ഷകർ എല്ലാവരും ആദ്യ ഭാഗത്തിലെ ഹിറ്റ് ജോഡികളായ അനിൽ കപൂറും നാനാ പടേക്കറും വീണ്ടും ഒന്നിക്കുന്നു എന്ന സന്തോഷത്തിൽ ആയിരുന്നു. എന്നാൽ അനിൽ കപൂറിന്റെ പിന്മാറ്റത്തോടെ എല്ലാവരും നിരാശയിലായി.

അനിൽ കപൂർ ഹൗസ്ഫുൾ 5 എന്ന പുതിയ പതിപ്പിൽ നിന്നും പിന്മാറുന്നു എന്ന വാർത്തയാണ് ഇപ്പോൾ സോഷ്യൽ മിഡിയയിൽ ചർച്ചയായി കൊണ്ടിരിക്കുന്നത്. നിർമ്മാതാക്കളായ സാജിദ്, നദിയാദ് വാലയുമായും അനിൽ കപൂർ തന്റെ ശമ്പളം എത്ര എന്ന കാര്യത്തിൽ ധാരണയിൽ എത്താൻ കഴിഞ്ഞില്ലെന്നും അതാണ് ഈ പ്രൊജക്റ്റിൽ നിന്നും അനിൽ കപൂർ പിന്മാറാൻ കാരണമായത് എന്നുമാണ് വിവരം.

അനിൽ കപൂർ പിന്മാറുന്നു എന്ന വാർത്ത പ്രേക്ഷകരിൽ നിരാശ പരത്തുകയും ചെയ്തു. അതുപോലെ തന്നെ നായികയായ നാനാ പടേക്കറിനെ മാത്രമായി ചിത്രത്തിൽ നിലനിർത്തണോ എന്ന കാര്യം നിർമ്മാതാക്കൾ വീണ്ടും ആലോചിക്കുകയാണ്.ഹൗസ്ഫുൾ 5 ന്റെ കഥ മുഴുവനും പുതുക്കി പണിയാനാണ് തീരുമാനം എന്നാണ് വിവരം.

അതേ സമയം ബോളിവുഡിലെ ഹംഗമയുടെ റിപ്പോർട്ട് പ്രകാരം അർജുൻ റാംപാലിനെ ഈ ചിത്രത്തിൽ നായക വേഷത്തിൽ എത്തിക്കാൻ ഒരു ശ്രമം ആരംഭിച്ചതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 2024 ദീപാവലി റിലീസായി ആദ്യം നിശ്ചയിച്ചിരുന്ന ഹൗസ്ഫുൾ 5 2025 ലേക്ക് മാറ്റിവെച്ചിട്ടുണ്ട്. ‘ഹൗസ്ഫുൾ ഫ്രാഞ്ചെസി അതിന്റെ വൻ വിജയത്തിന് പ്രേക്ഷകരോട് കടപ്പെട്ടിരിക്കുന്നു.

ഹൗസ്ഫുൾ 5നും സമാനമായ സ്വീകരണം ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഇതിൽ ഏറ്റവും മികച്ച വിഎഫ്എക്സ് ആവശ്യപ്പെടുന്ന ഒരു കഥയാണ് തയ്യാറാക്കിയത്. അതിനാൽ നിങ്ങൾക്ക് ഇത് മികച്ച സിനിമാറ്റിക് അനുഭവം നൽകുന്നതിനായി റിലീസ് മാറ്റിവെക്കാൻ ഞങ്ങൾ തീരുമാനിച്ചു. ഇപ്പോൾ പുറത്തിറങ്ങിയ പ്രസ്താവനയുടെ അടിസ്ഥാനത്തിൽ ഹൗസ്ഫുൾ 5 ജൂൺ 5ന് റിലീസ് ചെയ്യുമെന്നാണ് തീരുമാനിച്ചിരിക്കുന്നത്.

Naseeba
Naseeba  

Related Articles

Next Story
Share it