ടർബോയുടെ വരവോടെ വമ്പന്മാർ വീഴുന്നു

സിനിമാ മേഖലയിൽ എന്നും മത്സരങ്ങളുടെ കാലമാണ്, പുതിയ ഹിറ്റ് സിനിമകൾ വരുന്നത്തോടെ പഴയ സിനിമകൾ എല്ലാം പുറംതള്ളപ്പെടുകയാണ് ചെയ്യാറ്. എന്നാൽ ചില സിനിമകൾ ഇതെല്ലാം ഭേധിച്ചു കൊണ്ട് നിലനിൽക്കുകയും ചെയ്യും.

ഇപ്പോൾ മലയാള സിനിമാസ്വാദകർ ഒന്നടങ്കം കാത്തിരിക്കുന്ന സിനിമയാണ് ടർബോ. ഒരിടവേളക്ക് ശേഷം മമ്മൂട്ടി നായകനായി എത്തുന്ന മാസ് ആക്ഷൻ എന്റെർറ്റൈനെർ ചിത്രം കൂടിയാണിത്. മിഥുൻ മാനുവൽ തോമസിന്റെ തിരക്കഥയിൽ വൈശാഖ് സംവിധാനം ചെയ്യുന്ന ഈ ചിത്രം റിലീസ് ചെയ്യാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കിയൊള്ളു. എന്നാൽ റിലീസിന് മുൻപ് തന്നെ ഈ ചിത്രം പണം വാരി തുടങ്ങി എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ടർബോ സിനിമയുടെ പ്രീ സെയിൽ ബിസിനെസ്സ് കണക്കുകളാണ് പ്രമുഖ ട്രെഡ് അനലിസ്റ്റുകൾ പുറത്ത് വിട്ടിരിക്കുന്നത്. 1.3 കോടിയോളം രൂപയാണ് ടർബോ ഇതിനോടകം നേടിയത്,അത് വെറും നാല് ദിവസം ബാക്കി നിൽക്കെ. ഇനി വരും ദിവസങ്ങളിലെ കണക്കുകൾ കൂടി പുറത്ത് വരുമ്പോൾ കേരള പ്രീ സെയിൽ ബിസ്സിനെസ്സിൽ ഭേതപെട്ടൊരു നേട്ടം ടർബോ സിനിമക്ക് നേടാനാകും എന്നാണ് ട്രാക്കർമാർ പറയുന്നത്.

നിലവിൽ കേരള പ്രീ സെയിൽ ബസ്സിനെസ്സിൽ മുന്നിലുള്ളത് മലൈക്കോടൈ വാലിബൻ ആണ്.ഇപ്പോൾ തിയറ്ററുകളിൽ നിറഞ്ഞു നിൽക്കുന്ന ഗുരുവായൂർ അമ്പലനടയിൽ എന്ന ചിത്രത്തെ പിന്നിലാക്കി കൊണ്ടായിരിക്കും ടർബോയുടെ വരവ്. പൃഥ്വിരാജ്,ബേസിൽ ജോസഫ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിപിൻ ദാസ് സംവിധാനം ചെയ്യുന്ന ഗുരുവായൂർ അമ്പലനടയിൽ എന്ന സിനിമ തിയ്യറ്ററുകളിൽ ഇപ്പോൾ നിറഞ്ഞൊടുകയാണ്.

കോമഡിക്ക് പ്രധാന്യം നൽകി കൊണ്ട് ഉള്ള ഒരു കുടുംബ ചിത്രമായതിനാൽ തന്നെ നല്ല അഭിപ്രായങ്ങൾ ആണ് ആളുകളിൽ നിന്നും പുറത്ത് വരുന്നത്.നിഖില വിമലും അനശ്വരയും നായികമാരായി എത്തുന്ന ഈ ചിത്രം മെയ് 16ന് ആണ് തിയ്യറ്ററുകളിൽ എത്തിയത്.

Naseeba
Naseeba  

Related Articles

Next Story
Share it