ഭ്രമയുഗം സിനിമയുടെ കോസ്റ്റ്യുമിന് ചിലവായത് ലക്ഷങ്ങൾ

സിനിമയിൽ നായകന്മാർ വിളന്മാരാകുന്നത് ഒരു അപൂർവ കാഴ്ചയല്ല, അതുപോലെ തന്നെ വില്ലന്മാർ നായകന്മാർ ആകുന്നതും ഒരു പതിവ് കാഴ്ചയാണ്.

ഈ അടുത്തിറങ്ങിയ ഭ്രമയുഗം സിനിമയിൽ മമ്മൂട്ടിയുടെ കഥാപാത്രം അദേഹത്തിന്റെ മറ്റുള്ള കഥാപാത്രങ്ങളിൽ നിന്നും വേറിട്ട്‌ നിൽക്കുന്നതാണ്. ഒരു വില്ലനായും നായകനായുമാണ് അദ്ദേഹം ആ സിനിമയിൽ അഭിനയിച്ചത്. പൊതുവെ കാര്യമായ കോസ്റ്റും ഇല്ലാത്തൊരു സിനിമയായിരുന്നു അത്. അതിലെ കഥാപാത്രങ്ങൾ എല്ലാം തന്നെ മുണ്ടുകൾ മാത്രമാണ് ധരിച്ചിരുന്നത്.

ഭ്രമയുഗത്തിലെ കോൺസ്റ്റ്യുമിന്റെ വില വെളിപ്പെടുത്തി കോസ്റ്റും ഡിസൈനർ ആയിട്ടുള്ള മേൽവി ജെ. രംഗത്തെത്തിയിരിക്കുകയാണ്. സാധാരണ ഒരു സിനിമയിൽ നാല് ലക്ഷത്തിനുള്ളിൽ കോസ്റ്റും ചെയ്ത് തീർക്കാറുണ്ടെന്നും എന്നാൽ ഭ്രമയുഗം എന്ന സിനിമയിൽ എട്ട് മുതൽ പത്ത് ലക്ഷം വരെ ചെലവായെന്നും മേൽവി ജെ അടുത്തിടെ നൽകിയ അഭിമുഖത്തിൽ പറഞ്ഞു.ഭ്രമയുഗത്തിൽ ഓരോ ആർട്ടിസ്റ്റുകൾക്കും 16 മുണ്ടുകൾ ഉണ്ടായിരുന്നു. സാധാരണ നാല് ലക്ഷത്തിനുള്ളിൽ ഒരു സിനിമയുടെ കോസ്റ്റ്യുമുകൾ തീർക്കാവുന്നതാണ്, എന്നാൽ ഭ്രമയുഗത്തിന് എട്ട് മുതൽ 10 ലക്ഷം വരെ ചിലവായിട്ടുണ്ട്.

ഈ ചിത്രത്തിൽ മുണ്ട് മാത്രമാണ് കോസ്റ്റ്യുമായിട്ട് ഒള്ളു. സിനിമയുടെ ക്ലൈമാക്സിലേക്ക് വരുമ്പോൾ കഥാപാത്രങ്ങളുടെ മുണ്ടിൽ വരുന്ന മാറ്റങ്ങളും ഡള്ളിങ്ങുമൊക്കെ ശ്രദ്ധിക്കണം. ആദ്യം ചിത്രീകരിച്ചത് ക്ലൈമാക്സിന് മുമ്പുള്ള ഭാഗങ്ങൾ ആയിരുന്നു, ഈ സീനിൻ വേണ്ടി 16 മുണ്ടുകളാണ് ഓരോ ആർട്ടിസ്റ്റുകൾക്കും കൊടുത്തത്. അതുകൊണ്ട് തന്നെ ഈ ചിത്രത്തിൽ ഞാൻ നല്ലതുപോലെ പണിയെടുത്തിട്ടുണ്ട്. ഭ്രമയുഗത്തിലെ യക്ഷിയുടെ കഥാപാത്രത്തിന്റെ കോസ്റ്റും വളരെ വ്യത്യസ്തമാണ്, സാധാരണ വെള്ള സാരിയാണ് യക്ഷിയുടെ വേഷം. ഭാവിയിൽ ഞാൻ ചെയ്ത യക്ഷിയെ റെഫറൻസ് എടുക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. എട്ട് തവണയാണ് ആ കഥാപാത്രത്തിനായി ലുക്ക്‌ ടെസ്റ്റ്‌ ചെയ്തത്. മൂന്ന് ലക്ഷം രൂപയാണ് യക്ഷിയുടെ മാത്രം വസ്ത്രത്തിന് ചിലവായത്, മേൽവി ജെ പറഞ്ഞു.

ഭൂതകാലത്തിന് ശേഷം രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ചിത്രമാണ് ഭ്രമയുഗം. മമ്മൂട്ടിക്കൊപ്പം, അർജുൻ അശോകൻ, സിദ്ധാർഥ് ഭരതൻ, എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഏപ്രിൽ 15ന് തിയ്യറ്ററുകളിൽ എത്തിയ ചിത്രം മികച്ച വിജയം നേടിയിരുന്നു. കൊടുമൺ പോറ്റി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ഈ സിനിമയിൽ അവതരിപ്പിച്ചത്. 50 കോടി ക്ലബ്ബിൽ ഇടംപിടിച്ച ഈ ചിത്രം മലയാളത്തിലെ മികച്ച ചിത്രമായിരുന്നു.

Naseeba
Naseeba  

Related Articles

Next Story
Share it