ആദ്യമായി മകളുടെ ചിത്രം പങ്കുവെച്ച് ശോഭന

മലയാള സിനിമയിലെ പ്രശസ്ത നടിയും നർത്തകിയുമാണ് ശോഭന. മണിച്ചിത്രത്താഴ് എന്ന ഒരൊറ്റ ചിത്രം മതി ശോഭന എന്ന താരത്തിന്റെ അഭിനയ മികവ് എത്രത്തോളം ഉണ്ടെന്ന് മനസ്സിലാക്കാൻ. ഈ ചിത്രത്തിലെ മികച്ച പ്രകടനത്തിലൂടെ മികച്ച നടിക്കുള്ള ദേശീയ അവാർഡ് നേടിയ താരം മിത്ര മൈ ഫ്രണ്ട് എന്ന ഇംഗ്ലീഷ് ചിത്രത്തിലെ അഭിനയത്തിലൂടെ 2022ലെ ദേശീയ അവാർഡും സ്വന്തമാക്കുകയുണ്ടായി.

കുട്ടിക്കാലം മുതൽ തന്നെ ഭരതനാട്യം അഭ്യസിച്ചിരുന്ന ശോഭന 1984 ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത ഏപ്രിൽ 18 എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തേക്ക് കടന്നുവന്നത്. പിന്നീട് ഭരതന്റെ ഇത്തിരിപ്പൂവെ ചുവന്ന പൂവേ എന്ന മമ്മൂട്ടിയെ ചിത്രത്തിൽ അഭിനയിക്കുകയും ഇതിലെ പ്രകടനത്തിലൂടെ മലയാള സിനിമയിൽ നിറഞ്ഞാടുകയും ചെയ്തു. ഒരുകാലത്ത് ശോഭന റഹ്മാൻ കോംബോയിൽ ഇറങ്ങിയ ചിത്രങ്ങളൊക്കെ മലയാള സിനിമയിൽ മികച്ച കളക്ഷനുകൾ തന്നെയാണ് നേടിയെടുത്തത്.

മദ്രാസിലെ ചിദംബരം അക്കാദമിയിൽ ഭരതനാട്യം അഭ്യസിച്ചു തുടങ്ങിയ താരം അഭിനയത്തിൽ നിന്ന് ഇടവേള എടുത്തപ്പോഴും നൃത്തത്തിന്റെ ലോകത്ത് സജീവസാന്നിധ്യമായിരുന്നു. ഭരതനാട്യത്തിൽ ശോഭനയുടെ ഭാവാഭിനയമാണ് എപ്പോഴും ആളുകൾ ശ്രദ്ധിക്കുകയും പ്രശസ്തമായി തീരുകയും ചെയ്തിട്ടുള്ളത്. മലേഷ്യയിലെ രാജാവിന്റെയും രാജ്ഞിയുടെയും മുന്നിൽ നൃത്തം അവതരിപ്പിക്കുവാനുള്ള അവസരവും താരത്തിന് ലഭിച്ചിട്ടുണ്ട്.

സോഷ്യൽ മീഡിയയിൽ അത്രകണ്ട് സജീവമല്ലെങ്കിലും ഒരിടവേളയ്ക്കുശേഷം വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ ശോഭന തന്റെ രണ്ടാം തിരിച്ചുവരവ് സിനിമയിൽ നടത്തിയിരിക്കുകയാണ്. വിവാഹം കഴിച്ചിട്ടില്ലാത്ത താരം ഒരു കുഞ്ഞിനെ ദത്തെടുത്തു വളർത്തുന്നതും ആളുകൾക്ക് പരിചിതമായ കാര്യമാണ്. എന്നാൽ ഒരിക്കൽപോലും മകൾ നാരായണിയുടെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കുവാനോ മകളുടെ മുഖം വ്യക്തമാക്കുവാനോ താരം ശ്രമിച്ചിട്ടില്ല. വല്ലപ്പോഴുമാണ് മകളുടെ ഒരു ചിത്രം പോലും താരം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നത്.

മുൻപ് മകൾക്ക് നൃത്തത്തിന്റെ പാഠങ്ങൾ പറഞ്ഞു നൽകുന്ന വീഡിയോ പങ്കിട്ടെത്തിയ താരം അതിനുശേഷം ഡാൻസ് വീഡിയോയും പങ്കുവെച്ചിരുന്നു. എന്നാൽ അപ്പോഴൊന്നും മകളുടെ മുഖം വ്യക്തമാക്കാതിരുന്ന ശോഭന ഈ കഴിഞ്ഞ മദേഴ്സ് ഡേയിൽ മകളുടെ ഒരു മനോഹര ദൃശ്യം സോഷ്യൽ മീഡിയയിലൂടെ ആളുകൾക്ക് മുന്നിലേക്ക് എത്തിച്ചിരിക്കുകയാണ്. ഇതുവരെ നാരായണിയുടെ മുഖം സുപരിചിതമല്ലാത്തതുകൊണ്ടുതന്നെ ഇത് ശോഭനയുടെ മകൾ തന്നെയാണോ എന്ന് സംശയമാണ് ആരാധകർക്ക്.

അമ്മയോളം വളർന്ന മകൾ എന്ന ക്യാപ്ഷൻ വിവിധ മൂവി ഗ്രൂപ്പുകളിൽ ഈ ഡാൻസ് നിറയുകയും ചെയ്തെങ്കിലും നാരായണി തന്നെയാണോ എന്ന സംശയം കമന്റിലൂടെ ആളുകൾ ശോഭനയോടെ ചോദിക്കുന്നുണ്ട്. എന്നാൽ താരം പങ്കുവെച്ച ടാഗ് ലൈനുകളിൽ നിന്ന് മകൾ തന്നെയാണെന്ന് വ്യക്തമാകുന്നു. തുടർന്ന് മകളുടെ ചിത്രം ആദ്യമായി പങ്കുവെച്ച ശോഭനയ്ക്ക് നന്ദിയും അതോടൊപ്പം നാരായണയ്ക്ക് ആശംസകളും ആരാധകർ അറിയിക്കുന്നു.

Deepa
Deepa  

Related Articles

Next Story
Share it