അയാൾ വരുമെന്ന് കരുതി: ആത്മഹത്യ ചെയ്ത ചന്ദുവിനെ കുറിച്ച് ഭാര്യ

തെലുങ്ക്- കന്നഡ സീരിയൽ താരം പവിത്ര ജയറാം കഴിഞ്ഞ ദിവസമാണ് കാർ അപകടത്തിൽ മരണപ്പെട്ടത്. പിന്നാലെ, നടൻ ചന്ദു എന്ന് വിളിക്കുന്ന ചന്ദ്രകാന്ത് ആത്മഹത്യ ചെയ്തിരുന്നു. ഇവർ തമ്മിൽ പ്രണയത്തിലായിരുന്നു. പവിത്ര ജയറാമിന്റെ പെട്ടന്നുള്ള വേർപാട് ചന്തുവിന് താങ്ങാൻ കഴിഞ്ഞില്ല. ഇതേത്തുടർന്നാണ് ആത്മഹത്യ. പവിത്രയുടെയും ചന്ദുവിന്റേയും അവിഹതബന്ധമായിരുന്നു. ചന്ദുവിന് ഭാര്യയുള്ളതാണ്.

ഇപ്പോഴിതാ, ചന്ദുവിന്റെ ആത്മഹത്യയിൽ പ്രതികരിച്ച് ഭാര്യ ശില്പ രംഗത്ത്. പവിത്രയുമായി പ്രണയത്തിലായ ശേഷം ചന്ദു ശിൽപയെ സ്ഥിരമായി മർദ്ദിക്കാറുണ്ടായിരുന്നു. താൻ നേരിട്ട ഗാർഹിക പീഡനത്തെക്കുറിച്ച്, പ്രത്യേകിച്ച് ലോക്ക്ഡൗൺ കാലത്ത് അനുഭവിച്ച ഗാർഹിക പീഡനത്തെക്കുറിച്ച് ശില്പ ആരോടും പറഞ്ഞിട്ടില്ല. ഞങ്ങളുടേത് 11 വർഷം നീണ്ട ബന്ധമാണ്, അത് വിവാഹത്തിലേക്ക് വഴിമാറി.

സന്തോഷകരമായ കുടുംബ ജീവിതമായിരുന്നു ഇവരുടേത്. എന്നാൽ പവിത്ര ജയറാമിനെ കണ്ടതോടെ കാര്യങ്ങൾ ആകെ മാറിമറിഞ്ഞു. ബന്ധം പരസ്യമായി തന്നെ ഇവർ തുടർന്നു. ചോദ്യം ചെയ്തപ്പോഴൊക്കെ ഭാര്യയെ മർദ്ദിച്ചു. വീട്ടിൽ വഴക്ക് സ്ഥിരമായപ്പോൾ ഒരിക്കൽ പവിത്ര ശിൽപയെ ഫോണിൽ വിളിച്ചു. ചന്ദു തനറെ ഭർത്താവ് ആണെന്നും, ശൈര്യമുണ്ടെങ്കിൽ എന്ത് വേണമെങ്കിലും ചെയ്തോളാന് പവിത്ര ശിൽപയെ വെല്ലുവിളിച്ചു. പവിത്രയ്ക്കും മക്കളുണ്ട്. പവിത്രയുടെ അവിഹിത ബന്ധത്തെക്കുറിച്ച് ശില്പ അവരുടെ മക്കളോട് ചോദിച്ചപ്പോൾ, അമ്മയ്ക്കും ചന്തുവിനും ഇഷ്ടമുള്ളത് ചെയ്യാമെന്നും തങ്ങൾ ആരും എതിർക്കില്ലെന്നുമായിരുന്നു അവരുടെ മറുപടി.

'ചന്തു എന്നെ അവഗണിച്ചു. വീട്ടിലേക്ക് വരുന്നതും നിർത്തി, ഞങ്ങളുടെ കുട്ടികളുടെ സ്കൂൾ ഫോമുകളിൽ പോലും അച്ഛന്റെ സ്ഥാനത്ത് ഒപ്പിട്ടിട്ടില്ല. എന്നാൽ, പവിത്രയുടെ മക്കളുടെ സ്‌കൂളിൽ 'അച്ഛൻ' എന്ന കോളത്തിൽ അയാൾ ഒപ്പിട്ടു. എൻ്റെ അമ്മായിയമ്മ വളരെ സപ്പോർട്ടീവ് ആണ്. എന്നോടൊപ്പം ആണ് അവർ. ഞങ്ങൾ അമ്മയും മകളുമാണെന്നാണ് എല്ലാവരും കരുതുന്നത്. അവൻ ഞങ്ങളുടെ അടുത്തേക്ക് മടങ്ങിവരുന്നതും കുട്ടികളുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതും ഞങ്ങൾ കാത്തിരിക്കുകയായിരുന്നു. എന്നാൽ ഇന്ന് അവൻ ഇല്ല', ശില്പ പറഞ്ഞു.

അതേസമയം, അൽകാപൂരിലെ വസതിയിൽ കഴിഞ്ഞ ദിവസമാണ് ചന്ദു ആത്മഹത്യ ചെയ്തത്. വീട്ടിൽ നിന്നും ആത്മഹത്യ കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. പവിത്രയുടെ വാഹനാപകടം നടക്കുമ്പോൾ ചന്ദുവും കൂടെയുണ്ടായിരുന്നു. പവിത്ര മരിച്ച് ആറ് ദിവസത്തിന് ശേഷമാണ് ചന്ദുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. പവിത്രയുടെ മരണത്തിന് പിന്നാലെ ചന്ദു വിഷാദത്തിലായിരുന്നുവെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. തെലുങ്കിലും കന്നഡയിലും ഹിറ്റായ ത്രിനയനി എന്ന സീരിയലിൽ ഇരുവരും ജോഡികളായി പവിത്രയും ചന്ദുവും വേഷമിട്ടിട്ടുണ്ട്. ഈ സീരിയൽ ഷൂട്ടിംഗ് സീറ്റിനിടെയാണ് ഇവർ തമ്മിൽ പ്രണയത്തിലായത് എന്നാണ് സൂചന.

Aparna
Aparna  

Related Articles

Next Story
Share it