മത്സ്യകന്യക! ട്രോളിയവരുടെ 'കരണത്തടിച്ച്' സാനിയ അയ്യപ്പൻ

മലയാള സിനിമയിലെ യുവതാരങ്ങളിൽ സാനിയ ഇയ്യപ്പനുമുണ്ട്. ക്വീന്‍ സിനിമയിലെ ചിന്നു എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് ചെറിയ പ്രായത്തിലാണ് നടി അഭിനയത്തില്‍ ചുവടുറപ്പിക്കുന്നത്. 15 വയസുള്ളപ്പോള്‍ സിനിമയിലെത്തിയ സാനിയ ഇന്ന് മുന്‍നിരയിലേക്ക് വളര്‍ന്നു.


നിലവില്‍ നായികയായി അഭിനയിച്ചു കൊണ്ടിരിക്കുകയാണ് നടി. അടുത്തിടെ തമിഴിലും അരങ്ങേറ്റം നടത്തി. തമിഴ് സിനിമയിലെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു.


കഴിഞ്ഞ ദിവസമായിരുന്നു നടിയുടെ 22 ആമത്തെ പിറന്നാൾ. ഗോവയിൽ അടുത്ത സുഹൃത്തുക്കൾക്കൊപ്പമായിരുന്നു സാനിയ പിറന്നാൾ ആഘോഷിച്ചത്. പലപ്പോഴായി സോഷ്യല്‍ മീഡിയയില്‍ നിന്നും വ്യാപകമായ ആക്രമണം നേരിടേണ്ടി വരുന്ന നടിമാരില്‍ ഒരാളും സാനിയ ആണ്. നടിയുടെ വസ്ത്രധാരണമാണ് പലപ്പോഴും വിമര്‍ശനങ്ങള്‍ക്ക് കാരണമാകുന്നത്.


പിറന്നാൾ ചിത്രം പോസ്റ്റ ചെയ്ത താരത്തിന് നേരെ കടുത്ത രീതിയിൽ സൈബർ ആക്രമണം ഉണ്ടായി. കൂട്ടുകാരുടെ കൂടെ കേക്ക് മുറിച്ചും മറ്റുമായി വളരെ ലളിതമായി എന്നാല്‍ ഗംഭീരമായ ജന്മദിന പാര്‍ട്ടിയാണ് നടത്തിയത്. ഇരുപ്പത്തിരണ്ടാം പിറന്നാളാണെന്ന് സൂചിപ്പിച്ച് ഈ ചിത്രങ്ങളും നടി പോസ്റ്റ് ചെയ്തിരുന്നു.


ഇത്തവണ മത്സകന്യകയുടെ സ്റ്റൈലില്‍ വളരെ ഗ്ലാമറസായിട്ടുള്ള വസ്ത്രമാണ് പിറന്നാളിനുള്ള തീമായി നടി തിരഞ്ഞെടുത്തത്. വിമർശിച്ചവർക്കും അധിക്ഷേപിച്ചവർക്കും പുല്ലുവില കൽപ്പിച്ച് സാനിയ. അന്നേ ദിവസത്തെ കൂടുതൽ ചിത്രങ്ങൾ താരം പോസ്റ്റ് ചെയ്തു.

Aparna
Aparna  

Related Articles

Next Story
Share it