ഡബിൾ ബാരൽ തോക്കുമായി സാമന്ത

തെന്നിന്ധ്യയിലെ സൂപ്പർ നായിക സാമന്ത ഡബിൾ ബാരൽ തോക്കുമായി പ്രേക്ഷകരുടെ മുന്നിലേക്ക് വന്നിരിക്കുകയാണ്, 'മാ ഇന്തി ബംഗാരം' എന്ന തന്റെ പുതിയ ചിത്രത്തിലൂടെ ഒരു പ്രധാന കഥാപാത്രത്തെയാണ് സാമന്ത അവതരിപ്പിക്കുന്നത്.

സാമന്തയുടെ ജന്മദിനമായ ഏപ്രിൽ 27 ഞായറാഴ്ചയായിരുന്നു ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം, സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സോഷ്യൽ മിഡിയകളിലെല്ലാം വൈറലായി കൊണ്ടിരിക്കുകയാണ്.

ഡബിൾ ബാരൽ തോക്കു പിടിച്ച് ചോരയിൽ മുങ്ങിയ സാരിയും താലിയും ധരിച്ച സാമന്തയെ ആണ് പോസ്റ്ററിൽ കാണാൻ സാധിക്കുന്നത്. ഒരു ആക്ഷൻ ത്രില്ലർ ചിത്രമാണ് ഇതെന്നാണ് ലഭിക്കുന്ന സൂചന, സാമന്തയുടെ സ്വന്തം പ്രൊഡക്ഷൻ ഹൗസായ 'ത്രിലാല' മൂവിങ് പിക്ചേഴ്‌സിന്റെ ബാനറിലാണ് 'മാ ഇന്തി ബംഗാരം' നിർമ്മിക്കുന്നത്.

അതേ സമയം കഴിഞ്ഞ ദിവസം രാവിലെ മുതൽ സഹ പ്രവർത്തകരിൽ നിന്നും സഹ താരങ്ങളിൽ നിന്നും സാമന്തക്ക് ജന്മദിന സന്ദേശങ്ങൾ ലഭിച്ചു കൊണ്ടിരുന്നു. സിറ്റാഡലിന്റെ ഇന്ത്യൻ പതിപ്പിൽ സാമന്തക്കൊപ്പം അഭിനയിക്കുന്ന നടൻ വരുൺ ധവാൻ ജന്മദിന ആശംസകൾ അറിയിച്ചു കൊണ്ടുള്ള സാമന്തക്കൊപ്പമുള്ള ഒരു മനോഹരമായ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയുണ്ടായി, ചിത്രത്തിൽ ഇരുവരും മധുരം ആസ്വദിക്കുന്നതും കാണാം.

സാമന്ത ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത് സിറ്റാഡൽ എന്ന സീരീസ് ആണ്, ഇതിന്റെ ഇന്ത്യൻ പതിപ്പിന് സിറ്റാഡൽ; ഹണി ബണ്ണി എന്നാണ് പേരിട്ടിരിക്കുന്നത്. ഈ സീരീസ് ഉടൻ തന്നെ ആമസോൺ പ്രൈം വഴി സ്ട്രീം ചെയ്യുന്നത് ആരംഭിക്കുന്നതാണ്. ഇന്ത്യ, ഇറ്റലി, മെക്‌സിക്കോ എന്നിവിടങ്ങളിൽ നിന്നുള്ള പ്രൊഡക്ഷനുകളുള്ള ഒരു മൾട്ടി-സീരീസ് ആണ് സിറ്റാഡൽ.

ഇതിന്റെ ഇംഗ്ളീഷ് പതിപ്പിൽ സാമന്തയുടെ റോൾ ചെയ്യുന്നത് പ്രശസ്‌ത ബോളിവുഡ് നടിയായ പ്രിയങ്ക ചോപ്രയാണ്, പ്രിയങ്ക ചോപ്രകൊപ്പം റിച്ചാർഡ് മാഡലും അഭിനയിക്കുന്നുണ്ട്. പ്രശസ്ത സംവിധായകൻ റൂസോ ബ്രോതേർസ് ആണ് ഈ സീരിസ് സംവിധാനം ചെയ്യുന്നത്. സിറ്റാഡലിന്റെ ഇന്ത്യ ചാപ്റ്റർ രാജുവും ഡികെയും ചേർന്നാണ് അവതരിപ്പിക്കുന്നത്.

സിറ്റാഡൽ ഹണി ബണ്ണിയിൽ സാമന്തയെ കൂടാതെ, കെ.കെ മേനോൻ,സിമ്രാൻ,സോഹം മജൂംദാർ, ശിവങ്കിത് പരിഹാർ,കാഷ്വല്സി മജ്‌മുണ്ടാർ, സാക്വിബ് സലീം, സിക്കന്ദർ ഖേർ തുടങ്ങിയ പ്രശസ്തരായ അഭിനേതാക്കളും അഭിനയിക്കുന്നുണ്ട്.

Naseeba
Naseeba  

Related Articles

Next Story
Share it