ഓർമ്മകൾ പുതുക്കി 80 കളിലെ ചലച്ചിത്ര കൂട്ടായ്മ

ഓർമ്മകൾ പുതുക്കി എൺപതുകളിലെ താരങ്ങൾ, സിനിമയുടെ പഴയ മദിരാശി കാലം അനുസ്മരിക്കുന്ന 80 'മദ്രാസ് മെയിൽ' കൊച്ചിയിൽ നടന്നു. കൂടെ നായകന്മാരായും നായികമാരായും വില്ലന്മാരുടെ സംവിധായകരും സഹപ്രവർത്തകരുമായ താരങ്ങളുടെ സംഗമം വളരെ വേറിട്ട ഒന്നായിരുന്നു.

വർഷങ്ങൾക്ക് ശേഷമുള്ള കൂടിക്കാഴ്ച എല്ലാവരിലും സന്തോഷം നിറച്ചു. കാലം കഴിയും തോറും മലയാള സിനിമയെ ബന്ധിപ്പിച്ചിരിക്കുന്നത് മദ്രാസുമായാണ്, അതിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഘടകമാണ് മദ്രാസ് മെയിൽ എന്ന തീവണ്ടിയും, സിനിമയുടെ ആവശ്യാർത്ഥം താരങ്ങൾ ഉപയോഗിക്കുന്ന ഒരു ഗതാഗത സംവിധാനമായിരുന്നു മദ്രാസ് മെയിൽ എന്ന തീവണ്ടി. അതുകൊണ്ട് തന്നെ ഈ കൂട്ടായ്മക്ക് 80 'മദ്രാസ് മെയിൽ' എന്ന പേര് നൽകുകയും ചെയ്തത്. സൗഹൃദം പുതുക്കാനും സന്തോഷം പങ്കിടാനും അവർ വീണ്ടും ഒന്നിച്ചു, അവരിൽ നടീ നടൻമാർ ഗായകർ ഛായാഗ്രഹന്മാർ നിർമ്മാതാക്കൾ തുടങ്ങി എല്ലാവരും ഉൾകൊള്ളുന്നു.

ചലച്ചിത്ര താരം മേനക സുരേഷ്, ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി എന്നിവരുടെ പരിശ്രമമാണ് കൂട്ടായ്മക്ക് പിന്നിൽ. 'ഒരു ദിവസം ഭാഗ്യ എന്നെ വിളിച്ചു, എന്നിട്ട് നമുക്ക് മദ്രാസിൽ പണ്ട് വർക്കുചെയ്തുകൊണ്ടിരുന്ന എല്ലാവരെയും ഒന്ന് വിളിച്ച് സംഘടിപ്പിച്ചാൽ എങ്ങനെ ഉണ്ടാകുമെന്ന് ചോദിച്ചു, ഞാൻ പറഞ്ഞു അത് വലിയൊരു ചുമതലപ്പെട്ട ഒരു കാര്യമാണ്,പറ്റുമോ എന്ന് നമുക്ക് ആദ്യം നോക്കണം, ആദ്യം ചെറുതായിട്ട് ഒന്ന് തുടങ്ങാം പിന്നീട് അത് എങ്ങനെ വിപുലീകരിക്കാം എന്ന് നോക്കാം' എന്ന് മേനക മാധ്യമങ്ങളോട് പറഞ്ഞു.

എല്ലാവരുമായിട്ടും എനിക്ക് കടപ്പാടുണ്ട്, ക്യാമറാമാൻ,പ്രൊഡ്യൂസർ, ഡയറക്ടർ, മേയ്ക്കപ്പ്,സൗണ്ട് എൻജിനീയർ, എഡിറ്റേർസ് ഇവർ എല്ലാവരുമായിട്ടും എനിക്ക് കടപ്പാടുണ്ട്. അതുകൊണ്ട് തന്നെ പലരേയും ഞാൻ നിരന്തരമായി അന്വേഷിച്ചുകൊണ്ടിരിക്കുകയായിരുന്നു. അതിന്റെ ഒരു തുടക്കമാണ് ഇത്.

മരിക്കാത്ത ഓർമ്മകൾ അവശേഷിപ്പിച്ച് കടന്നുപോയവർ എത്ര, അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ അവരെയും സംഗമം ഓർത്തെടുത്തു. ശ്രീനിവാസൻ,മണിയൻപിള്ള രാജു,ചെമ്പരത്തി ശോഭന, സംവിധായകൻ കമൽ, വിജയലക്ഷ്മി തുടങ്ങി ഒട്ടനവധി താരങ്ങൾ ഈ പ്രോഗ്രാമിൽ പങ്കെടുത്തു. നാല്പത് വർഷങ്ങൾക്കിപ്പുറം 2020 ൽ ആണ് ആദ്യമായി '80 മദ്രാസ് മെയിൽ' സംഘടിപ്പിക്കുന്നത്, എല്ലാ വർഷവും ഒത്തുചേരണം എന്ന നിശ്ചയ ദാർഢ്യത്തോടെയാണ് ഈ വർഷവും സംഗമം പൂർണമായത്.

Naseeba
Naseeba  

Related Articles

Next Story
Share it