രൺവീർ- സായ് പല്ലവി കൂട്ടുകെട്ടിൽ ‘രാമായണം’

ഇനി 'രാമായണം' സിനിമയാകുന്നു, രൺബീർ കപൂർ - സായ് പല്ലവി എന്നിവരെ നായികാ നായകന്മാരാക്കി നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമായ 'രാമായണം' എന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു.

700 കോടി മുതൽ മുടക്കി നിർമ്മിക്കുന്ന ഈ സിനിമ ഇന്ത്യയിലെ തന്നെ ബ്രഹ്മാണ്ഡ ചിത്രങ്ങളിൽ ഒന്നാകുമെന്ന് ആസ്വാദകർക്ക് പ്രതീക്ഷിക്കാം. ബോളിവുഡിലെയും മറ്റ് ഭാഷകളിലെയും പ്രമുഖ താരങ്ങൾ ഒന്നിച്ചഭിനയിക്കുന്ന ഈ ചിത്രത്തിന് വേണ്ടി പ്രേക്ഷകർ ഒന്നടങ്കം കാത്തിരിപ്പിലാണ്.രൺബീർ കപൂർ , സായ് പല്ലവി, സണ്ണി ഡിയോൾ, ലാറ ദത്ത,രാകുൽ പ്രീത് സിങ്, ബോബി ഡിയോൾ തുടങ്ങിയവരാണ് ഈ സിനിമയിലെ മറ്റ് താരങ്ങൾ.

ഇതിലെ എല്ലാ കഥാപാത്രങ്ങളും 'രാമായണത്തിലെ' പ്രധാന വേഷങ്ങൾ ആണ് ചെയ്യുന്നത്. രാമനായി രൺബീർ കപൂർ എത്തുമ്പോൾ സീതയുടെ വേഷത്തിലാണ് സായ് പല്ലവിയുടെ വരവ്. സണ്ണി ഡിയോൾ ഹനുമാനായി എത്തുമ്പോൾ ലാറ ദത്തും രാഹുൽ പ്രീത് സിങ്ങും യഥാക്രമം കൈകേയിയായും ഷൂപര്ണകയായും അഭിനയിക്കുന്നു, അതുപോലെ തന്നെ കുംഭകർണനായി ബോബി ഡിയോളുമാണ് എത്തുന്നത്.

രാജ്യത്തെ പ്രമുഖ സിനിമാ നിർമ്മാണ കമ്പനിയായ നമിത് മൽഹോത്രയുടെ 'പ്രൈം ഫോക്കസ് സ്റ്റുഡിയോസും' കന്നഡ സൂപ്പർ താരം യഷിന്റെ ഉടമസ്ഥതയിലുള്ള സിനിമാ നിർമ്മാണ കമ്പനിയായ 'മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ഒന്നിച്ചാണ് ഈ ചിത്രം നിർമ്മിക്കുന്നത്.

എന്നാൽ ഈ ചിത്രത്തിൽ താരങ്ങളുടെ വേഷങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയകളിൽ ചർച്ചയായി കൊണ്ടിരിക്കുകയാണ്. 700 കോടി മൂതൽ മുടക്കിയെടുക്കുന്ന ഈ സിനിമയിൽ നിന്നും ഇത്തരം കോസ്റ്റും പ്രതിക്ഷിക്കുന്നില്ലെന്നും ഈ സിനിമയുടെ ബജറ്റിനൊപ്പമുള്ള നിലവാരം അണിയറ പ്രവർത്തകർക്ക് കൊണ്ടുവരാനായില്ലെന്നുമാണ് വിമർശകർ പറയുന്നത്.

അതേസമയം ഇരുതാരങ്ങളുടെയും ഫാൻസ്‌ പേജുകളിലെല്ലാം രാമന്റെയും സീതയുടെയും ചിത്രങ്ങൾ വൈറലായിട്ടുണ്ട്, രാമനെ വരച്ചു വെച്ചതുപോലെ രൺബീർ കപൂറും സീതയായി അതിമനോഹരമായി സായി പല്ലവിയും ഉണ്ടെന്ന് കമന്റുകൾ വരുന്നു. മൂന്ന് ഭാഗങ്ങളായി റിലീസ് ചെയ്യുന്ന ഈ സിനിമയുടെ ആദ്യ ഭാഗം 2025 ദിപാവലി ദിവസത്തിൽ തീയ്യറ്ററുകളിൽ എത്തുമെന്നാണ് സൂചിപ്പിക്കുന്നത്.

Naseeba
Naseeba  

Related Articles

Next Story
Share it