നരേന്ദ്ര മോദിയുടെ ബയോപിക് ഒരുങ്ങുന്നു: 'മോദി'യാകുന്നത് ഈ തമിഴ് താരം!

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബയോപിക് അണിയറയിൽ ഒരുങ്ങുന്നു. അദ്ദേഹത്തിന്റെ ജീവിതവും രാഷ്ട്രീയവും പ്രമേയമാക്കി മറ്റൊരു ചിത്രം കൂടി ഒരുങ്ങുന്നു. നരേന്ദ്ര മോദിയായി സത്യരാജ് ആണ് വേഷമിടുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, ഇംഗ്ലീഷ് ഭാഷകളിലായി റിലീസ് ചെയ്യാൻ ഉദ്ദേശിക്കുന്ന ചിത്രം നിർമ്മിക്കുന്നത് ബോളിവുഡിലെ പ്രമുഖ നിർമ്മാണ കമ്പനിയാവുമെന്നും റിപ്പോർട്ടുകൾ വരുന്നു.

ചിത്രത്തിന്റെ മറ്റ് റിപ്പോർട്ടുകൾ വരും ദിവസങ്ങളിൽ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ പുതിയ ചിത്രത്തില്ലെങ്കിലും ഗുജറാത്ത് കലാപത്തെ കുറിച്ചോ, മണിപ്പൂർ വംശഹത്യയെ കുറിച്ചോ സിഎഎയെ കുറിച്ചോ പരാമർശമുണ്ടാവുമോ എന്നാണ് പ്രേക്ഷകർ ഉറ്റുനോക്കുന്നത്.

നേരത്തെ വിവേക് ഒബ്രോയ് വേഷമിട്ട ‘പിഎം നരേന്ദ്രമോദി’ എന്ന ചിത്രം പുറത്തുവന്നിരുന്നു. വലിയ പ്രേക്ഷക പ്രശംസകൾ നേടാനായില്ലെങ്കിലും നിരൂപകരുടെ ഇടയിലും ചിത്രത്തിന് വലിയ ചലനമൊന്നും സൃഷ്ട്ടിക്കാനായില്ല. ഇതിലെങ്കിലും യാഥാർത്ഥത്തോട് അടുത്ത് നിൽക്കുന്ന തരത്തിൽ സംഭവങ്ങൾ ചിത്രീകരിക്കുമെന്നാണ് കരുതുന്നത്.

Aparna
Aparna  

Related Articles

Next Story
Share it