Connect with us

Latest News

രാത്രി വൈകിയും വളണ്ടിയറായി കളക്ഷൻ സെന്ററിൽ: വൈറലായി നിഖിലയുടെ വീഡിയോ

ഉരുൾപൊട്ടലിൽ അകപ്പെട്ട വായനാടിനായി കൈകോർത്ത് നടി നിഖില വിമൽ. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമായി താരം. ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തിൽ വയനാട്ടിലേക്ക് അവശ്യസാധനങ്ങൾ എത്തിക്കുന്ന തളിപ്പറമ്പ കളക്ഷൻ സെന്ററിലാണ് നിഖില വളണ്ടിയർ പ്രവർത്തിക്കുന്നത്. രാത്രി ഏറെ വൈകിയിട്ടും മറ്റ് വളണ്ടിയർമാർക്കൊപ്പം കലക്ഷൻ സെന്ററിലെ പ്രവർത്തനങ്ങളിൽ നിഖില പങ്കാളിയായി.

സജീവമായി പ്രവർത്തിക്കുന്ന താരത്തിന്റെ വീഡിയോ ഡിവൈഎഫ്‌ഐ ഔദ്യോഗിക പേജിൽ പങ്കുവച്ചു. നിഖിലയെ അഭിനന്ദിച്ചും പ്രശംസിച്ചും നിരവധി പേരാണ് രംഗത്തെത്തുന്നത്. പ്രാർഥനയിലും പോസ്റ്റിലും മാത്രം ഒതുങ്ങാതെ നേരിട്ടിറങ്ങി പ്രവർത്തിക്കാൻ നിഖില കാണിച്ച മനസ് കയ്യടി അർഹിക്കുന്നു എന്നിങ്ങനെയുള്ള കമന്റുകളാണ് എത്തുന്നത്. മറ്റുള്ളവർക്ക് മാതൃകയാണ് നിഖിലയുടെ ഈ പ്രവർത്തികളെന്നും ചിലർ കമന്റ് ചെയ്തു.

കണ്ണൂർ തളിപ്പറമ്പ് സ്വദേശിയാണ് നിഖില വിമൽ. നിലപാടുകളും രാഷ്ട്രീയവും എന്നും തുറന്നു പറയുന്നതിൽ മടി കാണിക്കാത്ത താരമാണ് നിഖില വിമൽ. മുൻ വർഷങ്ങളിൽ നടൻ ടോവിനോ തോമസ് ആയിരുന്നു പ്രളയമുഖത്ത് രക്ഷകനായി നിന്നിരുന്നത്.

More in Latest News

To Top