തമിഴിൽ നിന്നും വരുന്ന ഓഫറെല്ലാം നായകന്റെ കൂട്ടുകാരനായിട്ടാണ്: നസ്ലെൻ

ഗിരീഷ് എ.ഡി സംവിധാനം ചെയ്ത ‘തണ്ണീർമത്തൻ ദിനങ്ങൾ’ എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച നടനാണ് നസ്ലെൻ. പിന്നീട് നിരവധി സിനിമകളിൽ നസ്ലെൻ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. മലയാളത്തിൽ അരങ്ങേറ്റം കുറിച്ച നടനാണ് നസ്ലെൻ. പിന്നീട് സൂപ്പർ ശരണ്യ എന്ന ചിത്രത്തിലും നസ്ലെൻ ശ്രദ്ധേയമായ ഒരു വേഷം ചെയ്തിരുന്നു. നസ്ലെന്റെ ഏറ്റവും പുതിയ ചിത്രം ‘പ്രേമലു’ 100 കോടി നേട്ടവും സ്വന്തമാക്കി വലിയ വിജയമായി മാറിയിരിക്കുകയാണ്.

ഇപ്പോഴിതാ പ്രേമലുവിന് ശേഷമുള്ള തന്റെ സിനിമ ജീവിതത്തെ കുറിച്ച് സംസാരിക്കുകയാണ് നസ്‌ലെന്‍. തനിക്ക് തെലുങ്കിൽ നിന്ന് ഓഫറുകൾ വരുന്നുണ്ടെന്നും എന്നാൽ ഭാഷയറിയാത്തത് ഒരു പ്രശ്നമാണെന്നും നസ്‌ലെന്‍ പറയുന്നു. പ്രേമലുവിന് ശേഷം തെലുങ്കിൽ നിന്നൊക്കെ ഓഫർ വന്നിട്ടുണ്ടെന്നും എന്നാൽ ഭാഷ അറിയാത്തത് കാരണം ചെയ്യുന്നില്ലെന്നും നടൻ പറയുന്നു. ആ ഭാഷ അറിയാതെ ഡയലോഗ് പറയുമ്പോൾ നമുക്ക് അതിന്റെ ഇമോഷൻ കിട്ടില്ല. എനിക്ക് ഡയലോഗ് പറയുമ്പോൾ അതിന്റെ ഇമോഷൻ ഫീൽ ചെയ്യണം എന്നാണ് നസ്ലെൻ പറയുന്നത്.

തമിഴിൽ നിന്നും തെലുങ്കിൽ നിന്നും കോളുകൾ വരുന്നുണ്ട്. കൂട്ടുകാരൻ കഥാപാത്രത്തിലേക്കാണ് കൂടുതലും കോൾ വരുന്നത്. ഒരു ഗ്രൂപ്പ് പറഞ്ഞത് അമൽ ഡേവിസിനെ പോലെയുള്ള കഥാപാത്രമാണ് എന്നാണ്. ഞാൻ മലയാളത്തിൽ നല്ല സിനിമകൾ ചെയ്യാമെന്ന തീരുമാനത്തിലാണ്. അത്രയും നല്ലതായ, അല്ലെങ്കിൽ നമ്മളെ എക്സൈറ്റ് ചെയ്യിക്കുന്ന കഥാപാത്രം വരികയാണെങ്കിൽ ചെയ്യാം എന്നാണ് ദി ക്യുവിന് നൽകിയ അഭിമുഖത്തിൽ നസ്‌ലെന്‍ പറഞ്ഞത്.

Aparna
Aparna  

Related Articles

Next Story
Share it