കൂളിംഗ് ഗ്ലാസും കാറുമൊന്നുമല്ല എന്റെ ഹാപ്പിനെസ്സ്, അതെല്ലാം സിനിമ തന്നതാണ്;മമ്മൂട്ടി

സിനിമയോടുള്ള അടങ്ങാനാവാത്ത സ്നേഹമാണ് മമ്മൂട്ടി എന്ന നടനെ മലയാള സിനിമക്ക് അഭിമാനമായി ലഭിച്ചത്. സിനിമയോടുള്ള തന്റെ ഇഷ്ട്ടം എല്ലായിടത്തും പ്രകടിപ്പിച്ച അദ്ദേഹം വകീൽ പണിയിൽ നിന്നും ഇന്ത്യ അറിയപ്പെടുന്ന ഒരു നല്ല നടനായി മാറി.

മലയാളത്തിലെ ഇന്നത്തെ യുവ തലമുറയെ പോലും വെല്ലുന്ന രീതിയിലുള്ള കഥയും കഥാപാത്രങ്ങളും വേഷവിദാനങ്ങൾ കൊണ്ടും സൗന്ദര്യം കൊണ്ടും എന്നും മുന്നിൽ നിൽക്കുന്നു. ഓരോ സിനിമയിലൂടെയും വ്യത്യസ്ത മേക്കോവറുകളുമായി പ്രേക്ഷകരെ ഞെട്ടിച്ചു കൊണ്ടിരിക്കുകയാണ് അദ്ദേഹം. സിനിമയെ പോലെത്തന്നെ അദേഹത്തിന്റെ മറ്റൊരു സന്തോഷമാണ് മോഡേൺ കാറുകളും അതിനനുസൃതമായ വേഷവിദാനങ്ങളും കൂളിംഗ് ഗ്ലാസുമെല്ലാം.

തന്റെ ഏറ്റവും വലിയ ഹാപ്പിനെസ്സ് സിനിമയാണെന്ന് പറയുകയാണ് മമ്മൂട്ടി. കൂളിംഗ് ഗ്ലാസ്‌ ഇല്ലെങ്കിലും കാർ ഇല്ലെങ്കിലും സിനിമയാണ് തന്റെ ഹാപ്പിനെസ്സ് എന്നാണ് താരം വ്യക്തമാക്കുന്നത്. അദേഹത്തിന്റെ പുതിയ ചിത്രമായ ടർബോയുടെ പ്രൊമോഷന്റെ ഭാഗമായി ദുബായിൽ നടന്ന പ്രെസ്സ് മീറ്റിൽ സംസാരിക്കുകയായിരുന്നു മമ്മൂട്ടി. കൂളിംഗ് ഗ്ലാസും കാറുമെല്ലാം സിനിമ കൊണ്ടുവന്നു തന്നതല്ലേ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘എന്റെ ഏറ്റവും വലിയ ഹാപ്പിനെസ്സ് സിനിമയാണ്. കൂളിംഗ് ഗ്ലാസ്‌ ഇല്ലേലും കാറില്ലേലും സിനിമ തന്നെയാണ് ഹാപ്പിനെസ്സ്. കൂളിംഗ് ഗ്ലാസും കാറുമെല്ലാം ഈ സിനിമ കൊണ്ടുവന്നു തന്നതല്ലേ, മമ്മൂട്ടി വ്യക്തമാക്കി.

ടർബോ സിനിമയുടെ പ്രഖ്യാപനം മുതൽ തന്നെ ഏറെ പ്രേക്ഷക സ്വീകാര്യത നേടിയ സിനിമയാണിത്. ജനപ്രീതിയുടെ അടിസ്ഥാനത്തിൽ ഐ.എം.ഡി.ബിയിലെ മോസ്റ്റ്‌ ആന്റിസിപ്പേട്ടഡ് ഇന്ത്യൻ മൂവിസിലെ ഒന്നാം സ്ഥാനം സ്വന്തമാക്കിയ ചിത്രം കൂടെയാണ് ടർബോ.

മിഥുൻ മാനുവൽ തോമസിന്റെ തിരക്കഥയിൽ വൈശാഖ് സംവിധാനം ചെയ്യുന്ന ഈ ചിത്രം മാസ് ആക്ഷൻ കോമഡി ഴോണറിൽ ഉൾപ്പെടുന്ന ഒരു ചിത്രം കൂടിയാണ്. ടർബോ ജോസ് എന്ന കഥാപാത്രത്തെ ആണ് മമ്മൂട്ടി ഈ സിനിമയിൽ അവതരിപ്പിക്കുന്നത്. ടർബോ ഒരു മാസ് സിനിമയാണെന്ന് ഞങ്ങൾക്ക് ഇപ്പോഴും ഒരു ബോധ്യവും വന്നിട്ടില്ല എന്നാണ് താരം അഭിമുഖത്തിൽ പറഞ്ഞത്.

എവിടേക്കെ എന്തൊക്കെ ചെയ്തു എന്നത് ഞങ്ങൾക്ക് പോലും അറിയില്ല, അതുണ്ട് ഇതുണ്ട് എന്നൊക്കെ പറഞ്ഞിട്ട് അത് എവിടെയാണെന്ന് ചോദിച്ചാൽ ഞങ്ങൾക്ക് അറിയില്ല.ഏതായാലും ഇനി സിനിമ ഇറങ്ങാൻ പോകല്ലേ ഇനി വരുന്നിടത്ത് വെച്ച് കാണാം മമ്മൂട്ടി പറഞ്ഞു.

Naseeba
Naseeba  

Related Articles

Next Story
Share it