പാട്ടുകളില്‍ ഗ്ലാമര്‍ വേഷം, പ്രായമുള്ള നടന്മാരുടെ നായിക! മീനയുടെ കഥ

മലയാളം, തമിഴ് സിനിമാ മേഖലയിൽ ഒരുകാലത്ത് ഒരുപോലെ തിളങ്ങിയ നടിയാണ് മീന. മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി തുടങ്ങിയ നടന്മാരുടെ നടിയായി മീന വെള്ളിത്തിരയിൽ നിറഞ്ഞാടി. തമിഴിൽ വിജയ് അടക്കമുള്ളവരുടെ നായികയായിട്ടുണ്ട് മീന. അടുത്തിടെയാണ് മീനയുടെ ഭർത്താവ് മരണപ്പെട്ടത്. ഒരു മകളുണ്ട്. മീനയ്ക്ക് എല്ലാം സിനിമയാണ്. ബാലതാരമായി വളരെ ചെറുപ്പത്തില്‍ തന്നെ മീന സിനിമയിൽ എത്തിയിരുന്നു.

മീനയുടെ ഏറ്റവും ആഘോഷിക്കപ്പെട്ട താര ജോഡി രജനികാന്താണ്. എന്നാല്‍ രജനികാന്തിന്റെ മകളായി രണ്ട് സിനിമകളില്‍ ബാലതാരമായി വേഷമിട്ട നടി കൂടിയാണ് മീന. മീന മലയാളത്തില്‍ ഏറ്റവും കൂടുതല്‍ തവണ നായികയായി അഭിനയിച്ചിട്ടുള്ളത് മോഹന്‍ലാലിനൊപ്പമാണ്. മമ്മൂട്ടി, ജയറാം എന്നിവർക്കൊപ്പം അഭിനയിച്ചിട്ടുണ്ടെങ്കിലും 10 സിനിമകളിലാണ് മീന മോഹൻലാലിനൊപ്പം അഭിനയിച്ചത്.

ഒരു കാലത്ത് ഗ്ലാമര്‍ വേഷവും നടി ചെയ്തിരുന്നു. ഇപ്പോഴിതാ താന്‍ ചെയ്ത ഗ്ലാമര്‍ വേഷത്തെക്കുറിച്ച് അമൃത ടിവിയ്ക്ക് നല്‍കിയ ഒരു പഴയ അഭിമുഖത്തില്‍ നടി പറയുന്ന വാക്കുകളാണ് ശ്രദ്ധ നേടുന്നത്. സ്‌നേഹപൂര്‍വ്വം രോഹിണി എന്ന പരിപാടിയിലാണ് നടി അതിഥിയായി എത്തിയിരുന്നത്. ആദ്യകാലത്ത് സിനിമകളിലൊക്കെ പാട്ടുകളില്‍ ഒക്കെ ഗ്ലാമര്‍ ഡ്രസുകള്‍ തന്നിട്ട് ചെയ്യാന്‍ പറഞ്ഞിരുന്നു.

അക്കാലത്ത് അത് ചെയ്യുമായിരുന്നുവെന്നും അതിനെയൊന്നും വൾഗർ ആയിട്ടായിരുന്നില്ല കാണിച്ചിരുന്നതെന്നും മീന പറയുന്നു. മുതിർന്ന നടന്മാർക്കൊപ്പമായിരുന്നു മീന ആദ്യമൊക്കെ പെയർ ആയി അഭിനയിച്ചിരുന്നത്. വലിയ നടന്മാര്‍ക്ക് മാത്രമേ അഭിനയിച്ചാല്‍ സെറ്റ് ആകൂ എന്ന ഒരു ഇമേജ് തനിക്ക് പൊതുവില്‍ ഇന്‍ഡസ്ട്രിയില്‍ ഉണ്ടായിരുന്നു എന്നും മീന പറയുന്നു.


Aparna
Aparna  

Related Articles

Next Story
Share it