ദുൽക്കറിന്റെ കാർ കളക്ഷൻ കണ്ട് ഞാൻ ഞെട്ടി;പൃഥ്വിരാജ്

മലയാളത്തിന്റെ സൂപ്പർ സ്റ്റാർ മമ്മുട്ടിക്ക് സിനിമയോടുള്ള ഇഷ്ട്ടം പോലെയാണ് വാഹനങ്ങളോടുള്ള ഇഷ്ട്ടവും, ഡിഫെൻഡർ, ബി.എം.ഡബ്ല്യൂ മുതൽ ധാരാളം കാർ കളക്ഷൻ അദ്ദേഹത്തിനുണ്ട്.

മമ്മുട്ടിയെ പോലെ തന്നെ വാഹനങ്ങളോട് വലിയ ഭ്രമമുള്ള വ്യക്തിയാണ് അദേഹത്തിന്റെ മകൻ ദുൽക്കർ സൽമാൻ. ആരും കൊതിക്കുന്ന വലിയ വില മതിക്കുന്ന ബ്രാൻഡഡ് വാഹനങ്ങൾ എല്ലാം ദുൽക്കർ സൽമാന്റെ വാഹന ശേഖരത്തിൽ ഉണ്ട്.

കറുകളോടുള്ള തന്റെ ഇഷ്ടത്തെ കുറിച്ച് താരം പല സ്ഥലങ്ങളിലായി പറയുകയുണ്ടായി, എന്നാൽ ഇതുവരെ തന്റെ പക്കൽ എത്ര കാറുകൾ ഉണ്ടെന്ന് താരം ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

ടോപ്പ് ഗിയർ ഇന്ത്യയുടെ അഭിമുഖത്തിൽ, നിങ്ങളുടെ സ്വകാര്യ ശേഖരത്തിൽ എത്ര കാറുകൾ ഉണ്ട് എന്ന ചോദ്യത്തിന് ‘ഈ ചോദ്യം എന്നെ കുഴപ്പത്തിലാക്കും എന്നും, എന്റെ കയ്യിൽ ധാരാളം യൂസ്ഡ് കാറുകൾ ഉണ്ട് എന്നും, ഞാൻ കാറുകൾ എല്ലാം തന്നെ റീസ്റ്റോർ ചെയ്യറുണ്ടെന്നുമാണ് ദുൽക്കർ മറുപടി നൽകിയത്.

എന്നാൽ ഇപ്പോഴിതാ ദുൽക്കറിന്റെ കാർ പ്രേമത്തെ കുറിച്ച് പൃഥ്വിരാജ് രംഗത്തെത്തിയിരിക്കുകയാണ്. ‘ദുൽക്കർ ഒരു കാർ കളക്ട്ടർ ആണ്, ദുൽക്കറിന് ഏതാണ്ട് 50-60 കാറുകളെങ്കിലും ഉണ്ടാകും, ഇങ്ങനെ കാറുകൾ ശേഖരിക്കുന്നതിൽ അദ്ദേഹം സന്തോഷം കണ്ടെത്തുന്നു.

പക്ഷേ ഞാൻ ഡ്രൈവ് ചെയ്യുന്നതിലാണ് സന്തോഷം കണ്ടെത്തുന്നത്, അതിന് കുറെ വേണമെന്നില്ലല്ലോ. എന്നെ സംബന്ധിച്ചെടുത്തോളം കാറുകൾ ഗ്യാറേജിൽ സൂക്ഷിക്കുന്നതല്ല അത് ഉപയോഗിക്കുന്നതിലാണ് താല്പര്യം. ദുൽകറിനും ഡ്രൈവ് ചെയ്യാൻ ഇഷ്ട്ടമാണ് എന്നാലും അത് ശേഖരിക്കുന്നതിലാണ് കൂടുതൽ താല്പര്യം.

ദുൽക്കർ പ്രോപ്പർ ഒരു കാർ പ്രേമിയാണ്,ഒരു യഥാർത്ഥ ഓട്ടോ മൊബൈൽ പ്രേമിയാണ് അദ്ദേഹം, അദ്ദേഹത്തിന് ശരിക്കും കാറുകളോട് ഒരു അതിനിവേഷം ഉണ്ട്. ദുൽക്കാരിന്റെ കാർ കളക്ഷനുമായി താരതമ്യം ചെയ്യുമ്പോൾ തന്റെ കാർ കളക്ഷൻ വളരെ കുറവാണ്.മാഷബിൾ ഇന്ത്യയുടെ ദി ബോംബെ ജർണലിൽ അതിഥിയായി എത്തിയപ്പോൾ ആണ് പൃഥ്വിരാജ് ഈ കാര്യം സൂചിപ്പിച്ചത്.

തന്റെ പിതാവിനെ പോലെ തന്നെ വസ്ത്ര ധാരണയിലും ലൂക്കിലും നടത്തത്തിലും എല്ലാം പ്രത്യേകം ശ്രദ്ധ പുലർത്തുകയും എല്ലാവരിൽ നിന്നും വ്യത്യസ്തരാകാൻ ശ്രമിക്കുകയും ചെയ്യുന്നവരാണ് മമ്മുട്ടിയും ദുൽക്കർ സൽമാനും. ഇവരെ രണ്ടുപേരെയും തോൽപ്പിക്കാൻ മലയാളത്തിൽ ആർക്കും സാധികില്ല.

Naseeba
Naseeba  

Related Articles

Next Story
Share it