'ഭാവനയോട് ഞാൻ ചെയ്ത അപരാധം': തുറന്ന് പറഞ്ഞ് സംവിധായകൻ

മലയാള സിനിമയ്ക്ക് ഒരുപാട് മികച്ച സിനിമകളും അതുപോലെ മികച്ച നടിമാരെയും സമ്മാനിച്ച സംവിധായകനാണ് കമൽ. അക്കൂട്ടത്തിൽ നടി ഭാവനയുമുണ്ട്. നമ്മൾ എന്ന ചിത്രത്തിലൂടെ കമൽ ആണ് ഭാവനയെ സിനിമയിലേക്ക് പരിചയപ്പെടുത്തിയത്. 1986-ൽ പുറത്തിറങ്ങിയ ‘മിഴിനീർപൂക്കൾ’ എന്ന ചിത്രത്തിലൂടെയാണ് കമൽ സംവിധാനം രംഗത്തേക്ക് എത്തിയത്.

മിഴിനീർപ്പൂക്കൾ എന്ന ചിത്രത്തിലൂടെ തന്നെ താൻ ഒരു മികച്ച സംവിധായകനാണെന്ന് കമൽ തെളിയിച്ചു. കാക്കോത്തി കാവിലെ അപ്പൂപ്പൻ താടികൾ, ഉണ്ണികളേ ഒരു കഥ പറയാം, ഉള്ളടക്കം, മഴയെത്തും മുൻപെ, നിറം, മധുരനൊമ്പരക്കാറ്റ്, നമ്മൾ, പെരുമഴക്കാലം, കറുത്ത പക്ഷികൾ, സെല്ലുലോയ്ഡ് ഇതെല്ലാം കമലിന്റെ മികച്ച സിനിമകളാണ്.

യുവതാരങ്ങളെ പ്രധാന കഥാപാത്രങ്ങളാക്കി കമൽ സംവിധാനം ചെയ്ത് 2002-ൽ പുറത്തിറങ്ങിയ ചിത്രമാണ് ‘നമ്മൾ’. ജിഷ്ണു രാഘവൻ, സിദ്ധാർത്ഥ് ഭരതൻ, രേണുക, ഭാവന, ഇന്നസെന്റ്, സുഹാസിനി, ബാലചന്ദ്ര മേനോൻ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങൾ. ഭവനയുടെയും, സിദ്ധാർത്ഥിന്റെയും അരങ്ങേറ്റ ചിത്രം കൂടിയായയിരുന്നു നമ്മൾ.

ഇപ്പോഴിതാ നമ്മൾ എന്ന ചിത്രത്തിൽ ഭാവനയെ കറുപ്പ് നിറം നൽകി അഭിനയിപ്പിച്ചതിൽ തനിക്ക് തെറ്റുപറ്റിയെന്നാണ് കമൽ പറയുന്നത്. അതൊരു അപരാധമായിരുന്നെന്നും, ഇന്ന് അതിനെ കുറേ ആളുകൾ ട്രോൾ ചെയ്യുന്നുണ്ടെന്നും കമൽ പറയുന്നു. ഭാവന ആദ്യമായി സിനിമയിൽ വരുന്നത് ഞാൻ സംവിധാനം ചെയ്ത നമ്മൾ എന്ന ചിത്രത്തിലൂടെയാണ്. ആ ചിത്രത്തിൽ പരിമളം എന്ന തമിഴ് പെൺകുട്ടിയായിട്ടാണ് ഭാവന അഭിനയിച്ചത്. ആ പടത്തിനായി വെളുത്ത് തുടുത്ത് നല്ല സുന്ദരിയായ ഭാവനയെ ഞാൻ കറുപ്പൊക്കെ അടിപ്പിച്ച് അങ്ങനെ വേഷം കെട്ടിപ്പിച്ചാണ് അഭിനയിപ്പിച്ചത് എന്നും അതിന് ഒരുപാട് പഴി കേട്ടെന്നും കമൽ പറയുന്നു.

Aparna
Aparna  

Related Articles

Next Story
Share it