ഒരുപാട് ആളുകൾ എന്നെ നോക്കുന്നത് എനിക്കിഷ്‌ടമല്ല: നടി നിത്യ

ആകാശ ഗോപുരം എന്ന ചിത്രത്തിലൂടെ സിനിമ അരങ്ങേറ്റം നടത്തിയ നിത്യ മേനേൻ പിന്നീട്, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ഉൾപ്പെടെ നിരവധി ഭാഷകളിൽ അഭിനയിച്ചു. ഇപ്പോഴിതാ സിനിമകളെ കുറിച്ചും മറ്റും സംസാരിക്കുകയാണ് നിത്യ മേനോൻ. കൂടാതെ തന്റെ പേരിന്റെ കൂടെയുള്ളത് ജാതിപ്പേരല്ലെന്നും അത് ന്യൂമറോളജി നോക്കി ഇട്ടതാണെന്നും നിത്യ പറയുന്നു. തന്റെ സിനിമാ ജീവിതത്തെ കുറിച്ചും നിത്യ തുറന്നു സംസാരിക്കുന്നുണ്ട്.

പുതിയ തലമുറയുടെ ചിന്തകൾക്കും ശൈലികൾക്കും ഒരുപോലെ ഇണങ്ങുന്നതും അതേസമയം തന്നെ പ്രാചീനതയുടെ കുലീന വേഷങ്ങളും(ഉറുമി) നിത്യയ്ക്ക് അവതരിപ്പിക്കാൻ കഴിഞ്ഞു. നാടൻ വേഷവും മോഡേൺ വേഷവും ഒരുപോലെ ഇണങ്ങുന്ന ചുരുക്കം ചില നടിമാരിൽ ഒരാളാണ് നിത്യ. നടി ആണെങ്കിൽ പോലും തന്നെ ഒരുപാട് പേർ നോക്കുന്നത് തനിക്കിഷ്ടമല്ലെന്ന് നടി പറയുന്നു.

മലയാളി ആണെങ്കിലും നടി വരുന്നത് ബാ​ഗ്ലൂരിൽ നിന്നാണ്. അവിടെ എല്ലാ ഭാഷയും പറയുന്നവരുമുണ്ട്. നിത്യ പഠിച്ചത് കന്നഡ സ്‌കൂളിൽ ആയതിനാൽ തന്നെ, കന്നടയിൽ എഴുതാനും വായിക്കാനും അറിയാം. തന്റെ പേരിനൊപ്പമുള്ളത് മേനേൻ ആണെന്ന് നവ്യ പറയുന്നു. എന്റെ കുടുംബത്തിലെ ആർക്കും സർ നേം വേണ്ടായിരുന്നില്ല. മേനേൻ എന്ന് ഞാനിട്ടതാണ്. അതൊരു സർ നേം അല്ല.

'ഞാൻ ന്യൂമറോളജി പഠിച്ച് പേര് നോക്കി. ‘മേനേൻ’ എന്ന് അനുയോജ്യമായിരുന്നു. അങ്ങനെയാണ് നിത്യ മേനേൻ എന്ന പേരിൽ അറിയപ്പെട്ടത്. അച്ഛൻ എത്തീസ്റ്റ് ആണ്. ജാതിപ്പേര് അദ്ദേഹത്തിന് ഇഷ്ടമല്ല. ടെക്നിക്കലി അച്ഛൻ അയ്യരും അമ്മ മേനോനുമാണ്. പക്ഷെ അതൊരു ഐഡന്റിറ്റി അല്ല', നിത്യ പറയുന്നു. സിനിമയുടെ പ്രോസസ് താൻ തീരെ ആസ്വദിക്കുന്നില്ലെന്ന് നടി പറയുന്നു. ഒരുപാട് ആളുകൾ എന്നെ നോക്കുന്നത് എനിക്കിഷ്‌ടമല്ലെന്നും നാച്വറൽ ആയ വ്യക്തിയാണ് താനെന്നും നിത്യ പറയുന്നു.

Aparna
Aparna  

Related Articles

Next Story
Share it