എന്റെ അച്ഛന്‍ 2 തവണ വിവാഹം കഴിച്ചു, പിന്നല്ലേ അദ്ദേഹം : വരലക്ഷ്മി

രണ്ട് തവണ വിവാഹം കഴിച്ച ആളാണ് നടൻ ശരത് കുമാർ. ശരത് കുമാറിന്റെ മകളുടെ വിവാഹ നിശ്ചയം അടുത്തിടെയാണ് കഴിഞ്ഞത്. മുംബൈ സ്വദേശിയായ ആര്‍ട്ട് ഗാലറിസ്റ്റ് നിക്കോളായ് സച്ച്‌ദേവ് ആണ് വരലക്ഷ്മിയുടെ ഭാവിവരന്‍. നിക്കോളായി ആദ്യം ഒരു വിവാഹം കഴിച്ചവനാണ്. ശേഷം ഡിവോഴ്സ് ആയിരുന്നു. ഇത് ചൂണ്ടിക്കാട്ടി പലരും വരലക്ഷ്മിയെ പരിഹസിച്ചിരുന്നു. അങ്ങനെ ഒരാളെ വിവാഹം കഴിക്കണോ എന്നായിരുന്നു പലരും വരലക്ഷ്മിയോട് ചോദിച്ചത്.

ഇതിനോട് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് വരലക്ഷ്മി ഇപ്പോള്‍. തനറെ അച്ഛന്‍ പോലും രണ്ടുതവണ വിവാഹം കഴിച്ചു. അദ്ദേഹം സന്തോഷവാനായിരിക്കുന്നിടത്തോളം അതില്‍ തെറ്റൊന്നുമില്ല എന്ന് നടി പറയുന്നു. നിക്കിനെ കുറിച്ച് ആളുകള്‍ എങ്ങനെ സംസാരിക്കുന്നുവെന്ന് ഞാന്‍ കണ്ടു. അവന്‍ എന്റെ കണ്ണില്‍ സുന്ദരനാണ് എന്നാണ് വരലക്ഷ്മി അഭിമാനത്തോടെ വ്യക്തമാക്കുന്നത്.

'ഞങ്ങളുടെ ബന്ധത്തെ കുറിച്ച് മോശമായ അഭിപ്രായം പറയുന്നവരെ ഞാന്‍ കാര്യമാക്കുന്നില്ല. ഞാന്‍ എന്തിന് അതിനൊക്കെ ഉത്തരം പറയണം? അങ്ങനെ ചെയ്യുന്നത് തുടക്കം മുതലേ ഞാന്‍ ഒഴിവാക്കിയിരുന്നു. നിക്കിന്റെ മാതാപിതാക്കള്‍ ഒരു ആര്‍ട്ട് ഗാലറി നടത്തുകയാണ്. അവനും മകളും പവര്‍ലിഫ്റ്റിങില്‍ സ്വര്‍ണ മെഡല്‍ ജേതാക്കളാണ്. ഞാന്‍ അവന്റെ ഭാര്യയുമായി നല്ല സൗഹൃദം കാത്തുസൂക്ഷിക്കുന്നുണ്ട്. നല്ല വ്യക്തിത്വമുള്ളൊരാണ്', വരലക്ഷ്മി പറഞ്ഞു.

കഴിഞ്ഞ 14 വര്‍ഷമായി വരലക്ഷ്മിയും നിക്കോളായിയും പരിചയത്തിലായിട്ട്. അടുത്തിടെയാണ് ആ ബന്ധം പ്രണയത്തിലേക്ക് മാറിയത്. വരലക്ഷ്മി മുൻപ് നടൻ വിശാലമായി പ്രണയത്തിലായിരുന്നുവെന്നും, വർഷങ്ങൾ നീണ്ട പ്രണയബന്ധം കുറച്ച് വര്ഷം മുൻപ് ഇരുവരും അവസാനിപ്പിച്ചതാണെന്നുമൊക്കെ ഗോസിപ്പുകൾ ഉണ്ടായിരുന്നു.

Aparna
Aparna  

Related Articles

Next Story
Share it