‘പഞ്ചവത്സര പദ്ധതി’ മലയാളികൾ കാണേണ്ട പടം; ശ്രീനിവാസൻ

മലയാളത്തിലെ മികച്ച തിരക്കഥാകൃത്തും നടനും സംവിധായകനുമായ ശ്രീനിവാസൻ ഇപ്പോൾ സമൂഹ മാധ്യമങ്ങളിലെല്ലാം നിറഞ്ഞു നിൽക്കുകയാണ്. തന്റെ രോഗാവസ്ഥയിൽ നിന്നും എഴുനേറ്റു വന്ന അദ്ദേഹം മാധ്യമങ്ങൾക്ക് മുന്നിൽ തന്റെ നിലപാടുകൾ വ്യക്തമാക്കാൻ ഒരിക്കലും മടിച്ചിരുന്നില്ല.

ഇപ്പോൾ ഇതാ സിജു വിൽസൺ നായകനാക്കി സംവിധായകൻ പി.ജി പ്രേംലാൽ ഒരുക്കിയ 'പഞ്ചവത്സര പദ്ധതി' എന്ന സിനിമയെ പ്രശംസിച്ചു കൊണ്ടാണ് ശ്രീനിവാസൻ രംഗത്തെത്തിയത്. 'പഞ്ചവത്സര പദ്ധതി' എന്ന സിനിമ തനിക്ക് ഇഷ്ട്ടപെട്ടെന്നും, സാമൂഹിക പ്രശസ്തിയുള്ള ഈ സിനിമ ഓരോ മലയാളിയും കണ്ടിരിക്കേണ്ട ചിത്രമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കുടുംബ സമേധം തിയറ്ററിൽ പോയാണ് അദ്ദേഹം സിനിമ കണ്ടത്.

ഇതിന് മുൻപ് തന്റെ മക്കളായ വിനീത് ശ്രീനിവാസന്റെ സംവിധാനത്തിൽ ധ്യാൻ ശ്രീനിവാസൻ നായകനായ 'വർഷങ്ങൾക്ക് ശേഷം' എന്ന സിനിമയും ആദ്യ ദിവസം തന്നെ അദ്ദേഹം കുടുംബത്തോടൊപ്പം തിയ്യറ്ററിൽ പോയി കണ്ടിരിക്കുന്നു. അതിൽ ധ്യാനിന്റെ അഭിനയം കണ്ടിട്ട് ആദ്യകാല ശ്രീനിവാസനെയാണ് ഓർമ്മ വന്നതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറയുകയുണ്ടായി.

അതേസമയം പഞ്ചവത്സര പദ്ധതി എന്ന സിനിമക്ക് മികച്ച പ്രേക്ഷക പിന്തുണയാണ് തീയ്യറ്ററുകളിൽ നിന്നും ലഭിച്ചത്, സജീവ് പാഴൂർ ആണ് ഈ ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് ഷാൻ റഹ്‌മാൻ ആണ്. കിച്ചാപൂസ് എന്റർടൈൻമെൻറ്സിന്റെ ബാനറിൽ കെ.ജി. അനിൽ കുമാറാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.

ഈ ചിത്രത്തിന്റെ സംവിധായകനായ പി.ജി.പ്രേംലാലിന്റെ അടുത്ത സുഹൃത്തും സിനിമാ മേഖലയിലെ മെന്ററുമാണ് ശ്രീനിവാസൻ, ശ്രീനിവാസനെ നായകനാക്കി 'ആത്മകഥ, ഔട്ട് സൈഡർ' എന്നീ സിനിമകൾ പ്രേംലാൽ നേരത്തെ സംവിധാനം ചെയ്തിരുന്നു.

കൃഷ്‌ണേന്ദു എ. മേനോൻ ആണ് നായികയായി എത്തുന്നത്, പി.പി കുഞ്ഞികൃഷ്ണൻ, നിഷ സാരംഗ്, സുധീഷ്, മുത്തുമണി, വിജയകുമാർ, ചെമ്പിൽ അശോകൻ, ബിനോയ് നമ്പാല, ഹരീഷ് പേങ്ങൻ, സിബി തോമസ്, ജിബിൻ ഗോപിനാഥ്‌, ആര്യ സലിം, ജോളി ചിറയത്ത്,ലാലി.പി.എം തുടങ്ങിയവരാണ് പഞ്ചവത്സര പദ്ധതി എന്ന സിനിമയിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Naseeba
Naseeba  

Related Articles

Next Story
Share it