മമ്മൂട്ടി കമ്പനി നിർമ്മിച്ച ചിത്രങ്ങളിൽ ആ പ്രത്യേകത ടർബോയിക്കാണ് ഉള്ളത്:മിഥുൻ മാനുവൽ തോമസ്

ഒരു സിനിമയെ സംബന്ധിച്ചെടുത്തോളം ആ സിനിമയുടെ നിർമ്മാതാവ് അഥവാ പ്രൊഡ്യൂസർ എന്ന് പറഞ്ഞാൽ ആ സിനിമയുടെ ഒരു സുപ്രധാന ഘടകം കൂടിയാണ്. സിനിമാ നിർമ്മാണം എന്നത് നല്ലൊരു ബിസ്സിനെസ്സ് ആയതിനാൽ തന്നെ ഇന്ന് ഒട്ടുമിക്ക താരങ്ങളും തങ്ങളുടേതായ ഒരു പ്രോഡക്ഷൻ ഹൗസ് നിർമ്മിച്ചിട്ടുണ്ട്.

ഒരു സിനിമാ എന്നത് നിർമ്മാണവും സംവിധാനവും തിരക്കഥയും കഥാപാത്രങ്ങളും ക്യാമറയും എല്ലാം ഉൾകൊള്ളുന്ന ഒരു സമൂഹമാണ്.അതിൽ ഒന്ന് ഒഴിവായാൽ പിന്നെ ഒരു സിനിമ തന്നെ ഉണ്ടാകില്ല.

ഓം ശാന്തി ഓശാന എന്ന ചിത്രത്തിലൂടെ തിരക്കഥകൃത്തായി തന്റെ കരിയർ തുടങ്ങിയ വ്യക്തിയാണ് മിഥുൻ മാനുവൽ തോമസ്. ‘ആട് ഒരു ഭീകരജീവിയാണ്’ എന്ന ചിത്രത്തിലൂടെ സംവിധായക കുപ്പായമണിഞ്ഞ മിഥുൻ സൂപ്പർ ഹിറ്റുകളടക്കം നിരവധി സിനിമകൾ ഒരുക്കിയിട്ടുണ്ട്. ജയറാമിനെ നായകനാക്കി മിഥുൻ സംവിധാനം ചെയ്ത അവസാനമിറങ്ങിയ ചിത്രമാണ് ‘എബ്രഹാം ഓസ്‌ലർ’, ഈ. സിനിമ വലിയ വിജയമായിരുന്നു.

മിഥുൻ മാനുവൽ തോമസ് തിരക്കഥ എഴുതുന്ന ഏറ്റവും പുതിയ ചിത്രമാണ് ടർബോ. മധുരരാജക്ക് ശേഷം വൈശാഖ്-മമ്മൂട്ടി കോമ്പോ ഒന്നിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് മമ്മൂട്ടി കമ്പനിയാണ്. ഈയിടെ ഇറങ്ങിയ ചിത്രത്തിന്റെ ട്രെയിലറിന് ഗംഭീര സ്വീകരണമാണ് സോഷ്യൽ മീഡിയയിൽ നിന്നും ലഭിച്ചത്.

ടർബോ ഒരു കോമേഴ്‌ഷ്യൽ എന്റെർറ്റൈനെർ ചിത്രമാണ്, എല്ലാവർക്കും ഒരുപോലെ ആസ്വദിക്കാൻ പറ്റുന്ന ഒരു ചിത്രമാണ്. ആക്ഷനും നർമ്മവുമെല്ലാം ഒരുപോലെ നിറഞ്ഞ ഒരു സിനിമ, സൗഹൃദത്തിനും കുടുംബ ബന്ധങ്ങൾക്കുമൊക്കെ പ്രധാന്യം നൽകുന്ന സിനിമ കാലിക പ്രസക്തിയുള്ള വിഷയവും ഈ സിനിമയിൽ ചർച്ച ചെയ്യുന്നുണ്ട്. ഇടക്ക് ഈ സിനിമ ഒരു സർവൈവൽ മോഡിലേക്കും മാറുന്നുണ്ട്. അതുപോലെ തന്നെ മമ്മൂട്ടി കമ്പനി നിർമ്മിച്ച ഏറ്റവും ചെലവേറിയ ചിത്രം എന്ന പ്രത്യേകതയും ടർബോക്കുണ്ട് എന്നാണ് ഒരു അഭിമുഖത്തിൽ മിഥുൻ മാനുവൽ തോമസ് വ്യക്തമാക്കിയത്.

മമ്മൂട്ടിക്ക് പുറമെ അഞ്ജന ജയപ്രകാശ്, കന്നഡ താരം രാജ് ബി. ഷെട്ടി, തെലുഗു താരം സുനിൽ, ശബരീഷ് വർമ, ബിന്ദു പണിക്കർ, തുടങ്ങിയവർ എല്ലാം ടർബോ എന്ന സിനിമയിൽ ഒരു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

Naseeba
Naseeba  

Related Articles

Next Story
Share it