'എനിക്കും കുടുംബമുണ്ട്, കരയാത്ത ദിവസമല്ല': ദിലീപ്

മലയാളത്തിലെ ജനപ്രിയ നായകനാണ് ദിലീപ്. എന്നാൽ, നടി ആക്രമിക്കപ്പെട്ട കേസും ജയിൽ ജീവിതവുമെല്ലാം ദിലീപിന്റെ സിനിമാ ജീവിതം ഏകദേശം അവസാനിക്കാൻ കാരണമായി. ദിലീപിന് ഇപ്പോൾ വേണ്ടത്ര സ്വീകാര്യത ഇല്ല. ദിലീപ് സിനിമകൾക്ക് കാഴ്ചക്കാർ കുറവാണ്. തന്റെ വ്യക്തി/സിനിമാ ജീവിതത്തെ ബാധിച്ച കേസിനെ കുറിച്ചും നഷ്ടമായി കൊണ്ടിരിക്കുന്ന സിനിമകളെ കുറിച്ചും ദിലീപ് തുറന്നു സംസാരിക്കുന്നു.

താന്‍ അറിയാത്ത കാര്യത്തിന് പഴി കേള്‍ക്കേണ്ടി വന്നുവെന്നും അത് തന്റെ മൊത്തം സിനിമാ ജീവിതത്തെ തന്നെ തകര്‍ത്തുകളഞ്ഞെന്നുമാണ് ദിലീപ് പറയുന്നത്. റെഡ് എഫ്. എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്നെ ആളുകള്‍ എന്തിനാണ് ശത്രുവായി കാണുന്നതെന്ന് അറിയില്ലെന്നും ദിലീപ് പറഞ്ഞു.

സിനിമയ്ക്ക് എല്ലാ തരത്തിലും മാറ്റങ്ങള്‍ വന്നു തുടങ്ങി. ഞാന്‍ സിനിമ ചെയ്യാന്‍ തുടങ്ങിയ കാലത്തെ ടെക്‌നോളജി അല്ല ഇപ്പോള്‍, മേക്കിംഗ് രീതിയും ഇത, പക്ഷെ നമ്മുടെ പ്രാക്ടിക്കല്‍ എക്‌സ്പീരിയന്‍സ് നമുക്ക് ഗുണം ചെയ്യുമെന്നാണ് ദിലീപ് പറയുന്നത്.

എനിക്ക് എല്ലാം സിനിമയാണ്. സിനിമയ്ക്ക് അപ്പുറമൊന്നുമില്ല. അതിന്റെ ഇടയില്‍ എന്നോട് എന്തിനാണ് ഇത്ര ശത്രുത എന്ന് അറിയില്ല. നമ്മള്‍ മനസാ വാചാ അറിയാത്ത ഒരു കാര്യത്തിന്റെ പേരില്‍ ആറേഴ് വര്‍ഷമായി പോവുകയാണ്. കുറേ വര്‍ഷങ്ങളായി ഇത് തുടങ്ങിയിട്ട്. എന്നെ അടിക്കാന്‍ ശ്രമിക്കുക എന്ന് പറഞ്ഞാല്‍ എന്റെ കൂടെ നില്‍ക്കുന്ന കംപ്ലീറ്റ് ആള്‍ക്കാരെയുമാണ് അടിക്കുന്നത്. അവര്‍ക്കൊക്കെ ഫാമിലിയുണ്ട്. എനിക്കും ഫാമിലിയുണ്ട്. എല്ലാവരെയും ഇത് ബാധിക്കുന്നുണ്ട്. എന്തിനാണ് ഇത്രയും ശത്രുത? ഞാൻ കരയാത്ത ദിവസമല്ല എന്നാണ് ദിലീപ് പറയുന്നത്.

Aparna
Aparna  

Related Articles

Next Story
Share it