Latest News
വയനാടിനൊപ്പം: അതിയായ ദുഃഖമുണ്ടെന്ന് നടൻ വിജയ്
കേരളത്തെ വിറപ്പിച്ച വയനാട് ചൂരൽമല ഉരുൾപൊട്ടലിൽ തന്റെ വേദന പങ്കുവെച്ച് നടൻ വിജയ്. വയനാട് ഉരുൾപൊട്ടലിൽ അനുശോചനം അറിയിച്ച് നടൻ വിജയ്. സംഭവത്തിൽ അഗാധമായ ദുഃഖമുണ്ടെന്നും തന്റെ പ്രാർഥനകൾ ദുഃഖിതരായ കുടുംബങ്ങൾക്ക് ഒപ്പമാണെന്നും തമിഴക വെട്രി കഴകത്തിന്റെ ഔദ്യോഗിക എക്സ് പേജിലൂടെ നടൻ കുറിച്ചു. തമിഴ്‌നാട് സർക്കാരിനോട് താരം സഹായ അഭ്യർത്ഥന നടത്തുകയും ചെയ്തു.
‘കേരളത്തിലെ വയനാട്ടിൽ ഉരുൾപൊട്ടലിൻ്റെ ദാരുണമായ വാർത്ത കേട്ടതിൽ അഗാധമായ ദുഃഖമുണ്ട്. എൻ്റെ ചിന്തകളും പ്രാർത്ഥനകളും ദുഃഖിതരായ കുടുംബങ്ങൾക്കൊപ്പമാണ്. ദുരിതബാധിതർക്ക് ആവശ്യമായ രക്ഷാപ്രവർത്തനങ്ങളും ദുരിതാശ്വാസ നടപടികളും യുദ്ധകാലാടിസ്ഥാനത്തിൽ നൽകണമെന്ന് സർക്കാർ അധികാരികളോട് അഭ്യർത്ഥിക്കുന്നു’ എന്നാണ് വിജയ് കുറിച്ചത്.
ഉരുൾപൊട്ടലിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുമ്പോൾ അടിയന്തര ഇടപെടലുമായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ എത്തിയിരുന്നു. രക്ഷാപ്രവർത്തനത്തിനും പുനരധിവാസത്തിനുമായി കേരളത്തിന് അഞ്ച് കോടി രൂപ നൽകുമെന്നും അദ്ദേഹം അറിയിച്ചു.