Latest News
എ ആർ റഹ്മാനുമായുള്ള ഫോട്ടോ പങ്കുവെച്ച് അമൃത സുരേഷ്
ഐഡിയ സ്റ്റാർ സിങ്ങർ എന്ന റിയാലിറ്റി ഷോയിലൂടെ മലയാളികൾക്ക് സുപരിചയായ ആളാണ് അമൃത സുരേഷ്. ശേഷം ബി ഗ് ബോസ് ഷോയിലും എത്തി മിനിസ്ക്രീൻ പ്രേക്ഷകർക്കും പ്രിയങ്കരിയായ അമൃത സ്റ്റേജ് ഷോകളും മറ്റുമായി മുന്നോട്ട് പോകുകയാണ്. നിലവിൽ അമൃതയുടെ വ്യക്തിപരമായ ജീവിതം ഏറെ ചർച്ചയാക്കപ്പെടാറുണ്ട്. ഇതിന്റെ പേരിൽ തന്നെ വിമർശനങ്ങളും താരത്തെ തേടി എത്തിയിരുന്നു.
എന്നാൽ അവയൊന്നും തന്നെ ബാധിക്കുന്നില്ലെന്ന് തെളിയിച്ച് മകൾക്കൊപ്പമുള്ള ജീവിതം ആഘോഷിക്കുകയാണ് അമൃത ഇപ്പോൾ. സോഷ്യൽ മീഡിയയിൽ സജീവമായ അമൃത സുരേഷ് പങ്കുവയ്ക്കുന്ന പോസ്റ്റുകൾ ഞൊടിയിട കൊണ്ടാണ് ശ്രദ്ധനേടുന്നത്. അത്തരത്തിൽ അമൃത ഷെയർ ചെയ്തൊരു ഫോട്ടോയും ക്യാപ്ഷനുമാണ് വൈറലായി മാറിയിരിക്കുന്നത്. ഓസ്കാർ ജേതാവും സം ഗീത സംവിധായകനുമായ എ ആർ റഹ്മാനെ കണ്ട സന്തോഷം ആണ് അമൃത പങ്കുവച്ചിരിക്കുന്നത്.
‘ഒടുവിൽ അത് സംഭവിച്ചു. എന്റെ ജീവിതത്തിലെ സുപ്രധാന നിമിഷം’ എന്നാണ് എ ആർ റഹ്മാന് ഒപ്പമുള്ള ഫോട്ടോ പങ്കുവച്ച് അമൃത കുറിച്ചിരിക്കുന്നത്. ഫോട്ടോ എടുത്ത നസീഫ് മുഹമ്മദിനോട് അമൃത നന്ദിയും പറഞ്ഞിട്ടുണ്ട്. നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുകളുമായി രം ഗത്ത് എത്തിയത്.
മുൻപ് ദുബായ് എക്സ്പോയിൽ വച്ച് എ ആർ റഹ്മാനെ അമൃത കണ്ടിരുന്നു. ‘ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങളിലൊന്ന്’ എന്നായിരുന്നു അന്ന് അമൃത സോഷ്യൽ മീഡിയയിൽ കുറിച്ചത്. അന്നായിരുന്നു അമൃത, റഹ്മാനെ ആദ്യമായി കണ്ടതും. അതേസമയം, അടുത്തിടെ അമൃത സുരേഷും സംഗീത സംവിധായകൻ ഗോപി സുന്ദറും തമ്മിലുള്ള ബന്ധവും അകൽച്ചയും ഏറെ ചർച്ചാ വിഷയം ആയിരുന്നു. ഇതിന്‍റെ പേരില്‍ വലിയ രീതിയില്‍ സൈബര്‍ ആക്രമണവും അമൃതയ്ക്ക് നേരെ ഉയര്‍ന്നിരുന്നു.