Latest News
നടി കൃതി സനോണ്‍ പ്രണയത്തിലൽ
ബോളിവുഡിലെ ഏറ്റവും പ്രിയപ്പെട്ട നായിക കൃതി സനോണ്‍ എറെ പ്രേക്ഷക പിന്തുണയുള്ള ഒരു താരം കൂടിയാണ്. അതുപോലെ തന്നെ ദേശീയ അവാര്‍ഡ് നേടിയ നടിയാണ്. മിമിയിലൂടെയാണ് മികച്ച നടിക്കുളള ദേശീയ അവാര്‍ഡ് കൃതി നേടിയത്. കൃതി സനോണ്‍ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകുകയും ചെയ്‍തിട്ടുണ്ട്. കൃതി സനോണ്‍ പ്രണയത്തിലാണ് എന്ന വാര്‍ത്തയാണ് ആരാധകരുടെ ശ്രദ്ധയാകര്‍ഷിക്കുന്നത്.
നടി കൃതി സനോണ്‍ ജന്മദിനം ആഘോഷിച്ചത് അടുത്തിടെയാണ്. യുകെ വ്യവസായിയായ കബിര്‍ ബാഹിയയുമായി താരം പ്രണയത്തിലാണെന്നാണ് റിപ്പോര്‍ട്ട്. നടി കൃതി സനോണ്‍ ജന്മദിനം ആഘോഷിച്ചത് കബിറിനൊപ്പമാണെന്നും റിപ്പോര്‍ട്ടുണ്ട്. ഗ്രീക്ക് ദ്വീപില്‍ കബിര്‍ കൃതിക്കൊപ്പമുള്ള ഫോട്ടോയും പ്രചരിക്കുന്നുണ്ട്. റിപ്പോര്‍ട്ടില്‍ കൃതി സനോണ്‍ പ്രതികരിച്ചിട്ടില്ല.
നായിക കേന്ദ്രീകൃതമായ പ്രമേയമുള്ള ഒരു ചിത്രമായിരുന്നു കൃതി സനോണിന് മികച്ച നടിക്കുള്ള അവാര്‍ഡിന് അര്‍ഹയാക്കിയ 2021ലെ ‘മിമി’. സംവിധാനം നിര്‍വഹിച്ചത് ലക്ഷ്‍മണ്‍ ഉതേകറാണ്ർ. ‘മിമി റാത്തോര്‍’ എന്ന കഥാപാത്രമായിരുന്നു ചിത്രത്തില്‍ കൃതി സനോണിന്. പങ്കജ് ത്രിപാതി, സുപ്രിയ പതാക, മനോജ്, ജയാ ഭട്ടാചാര്യ, പങ്കജ് ഷാ, അമര്‍ദീപ് ഝാ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിട്ടു.
മുമ്പ് ഒരു ഫാഷൻ ഷോയിലുണ്ടായ മോശം അനുഭവം കൃതി വെളിപ്പെടുത്തിയത് ചര്‍ച്ചയായിരുന്നു. ഞാൻ ആ കൊറിയോഗ്രാഫി മോശമാക്കിയെന്ന് പറഞ്ഞ് എന്നോട് ക്രൂരമായി കൊറിയോഗ്രാഫര്‍ പെരുമാറി. അത് ഒരു ഫാംഹൗസില്‍ ആയിരുന്നു. 50 മോഡലുകളുടെ മുന്നില്‍ വെച്ച് മോശമായി എന്നെ കൊറിയോഗ്രാഫര്‍ ശകാരിക്കുയും ചെയതു. മോശമായ പെരുമാറ്റമായിരുന്നു താൻ നേരിട്ടത്. വളരെ നേരം പിടിച്ചു നിന്നു. പക്ഷേ പിന്നീട് കരഞ്ഞുപോയി എന്നും പറഞ്ഞു കൃതി സനോണ്‍. ക്രൂവാണ് കൃതി സനോണ്‍ ചിത്രങ്ങളില്‍ ഒടുവില്‍ എത്തിയത്. തബുവും കരീന കപൂറും ചിത്രത്തില്‍ കൃതി സനോണിനൊപ്പമുണ്ടായിരുന്നു.