Connect with us

ജാനുവാകേണ്ടിയിരുന്നത് മഞ്ജു വാര്യർ?!

Latest News

ജാനുവാകേണ്ടിയിരുന്നത് മഞ്ജു വാര്യർ?!

തെന്നിന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ ആഘോഷിക്കപ്പെട്ട പ്രണയ ചിത്രമാണ് വിജയ് സേതുപതി, തൃഷ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ 96. സി. പ്രേം കുമാറായിരുന്നു ചിത്രത്തിന്റെ സംവിധാനവും തിരക്കഥയും രചിച്ചത്. ഇപ്പോഴിതാ തൃഷ അവതരിപ്പിച്ച ജാനു എന്ന കഥാപാത്രമായി ആദ്യം നിശ്ചയിച്ചിരുന്നത് തന്നെയാണെന്ന് പറഞ്ഞിരിക്കുകയാണ് മഞ്ജു വാര്യർ. എന്നാൽ ചില കാരണങ്ങൾ കൊണ്ട് അത് തന്റെയടുത്ത് എത്തിയില്ലെന്നും മഞ്ജു വാര്യർ പറയുന്നു.

കൂടാതെ വെട്രിമാരൻ സംവിധാനം ചെയ്യുന്ന ‘വിടുതലൈ പാർട്ട് 2’വിൽ തനിക്ക് വിജയ് സേതുപതിയോടൊപ്പം അഭിനയിക്കാൻ അവസരം ലഭിച്ചപ്പോൾ പ്രേംകുമാറിന് താൻ മെസേജ് അയച്ചിരുന്നുവെന്നും മഞ്ജു വാര്യർ പറയുന്നു.

“96ന് വേണ്ടിയുള്ള കോൾ എന്റെ അടുത്ത് എത്തിയിട്ടില്ല. അവർ വിളിക്കാൻ ശ്രമിച്ചിരുന്നു. ആ അന്വേഷണം എന്റെ അടുത്ത് എത്തുന്നതിന്വേ മുന്നെ വേറെ വഴിക്ക് പോയി. വിജയ് സേതുപതി സാർ പറഞ്ഞപ്പോഴാണ് ഞാൻ ഈ കാര്യം അറിയുന്നത്. കുറച്ച് മുൻപ് ഒരു അവാർഡ് ഫങ്ഷനിൽ വെച്ചാണ് അദ്ദേഹം എന്നോട് കാര്യം പറയുന്നത്. ആ കഥാപാത്രത്തിലേക്ക് എന്നെ അന്വേഷിച്ചിരുന്നു എന്ന് സാർ പറഞ്ഞു.

ആ സിനിമയുടെ സമയത്ത് അവർക്ക് തന്നെ എന്തൊക്കെയോ ഡേറ്റ് കൺഫ്യൂഷൻസ് ഉണ്ടായിരുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. അതുകൊണ്ട് അവർക്ക് തന്നെ ഒരു പിടി ഉണ്ടായിരുന്നില്ല. അതിന്റെ ഇടയിൽ എന്നെ ബുദ്ധിമുട്ടിക്കേണ്ട എന്ന് കരുതി അവർ പാതി വഴിയിൽ ആ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. അങ്ങനെ പിന്നീട് അവർ തൃഷയിലേക്ക് എത്തി.

ഞാൻ വിടുതലൈ സിനിമയിൽ ജോയിൻ ചെയ്യാൻ പോയപ്പോൾ പ്രേമിന് മെസേജ് അയച്ചിരുന്നു. നിങ്ങൾ എന്നെ വിജയ് സേതുപതിയുടെ കൂടെ വർക്ക് ചെയ്യാൻ സമ്മതിച്ചില്ല. പക്ഷെ ഞാൻ ദാ ഇപ്പോൾ അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കാൻ പോകുകയാണ് എന്ന് പറഞ്ഞു. എല്ലാത്തിനും അതിന്റേതായ സമയം ഉണ്ടെന്ന് പറയുന്നത് പോലെയാണ് അത്. 96ൽ എനിക്ക് പോലും തൃഷയെ അല്ലാതെ മറ്റൊരാളെ സങ്കൽപ്പിക്കാൻ പറ്റില്ല.” എന്നാണ് ജിഞ്ചർ മീഡിയക്ക് നൽകിയ അഭിമുഖത്തിൽ മഞ്ജു വാര്യർ പറഞ്ഞത്.

author avatar
Shah Aparna
Continue Reading

More in Latest News

To Top