Connect with us

രജനികാന്തിന്റെ ഭാര്യയായി മഞ്ജു വാര്യർ

Latest News

രജനികാന്തിന്റെ ഭാര്യയായി മഞ്ജു വാര്യർ

മലയാളത്തിന്റെ പ്രിയ നായികയായ മഞ്ജു വാര്യർ ഇന്ന് തമിഴിൽ തിരക്കേറിയ നടിയാണ്. സൈജു ശ്രീധരൻ സംവിധാനം ചെയ്യുന്ന ‘ഫൂട്ടേജ്’ ആണ് മഞ്ജുവിന്റെ മലയാളത്തിലെ ഏറ്റവും പുതിയ ചിത്രം. ഇതോടൊപ്പം ജയ് ഭീമിന് ശേഷം ടിജെ ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന രജനികാന്ത് ചിത്രം വേട്ടയ്യൻ ഒരുങ്ങുകയാണ്. വേട്ടയ്യനിലെ തന്റെ കഥാപാത്രത്തെ കുറിച്ച് മനസ് തുറക്കുകയാണ് മഞ്ജു ഇപ്പോൾ. വേട്ടയ്യനിൽ രജനികാന്തിന്റെ ഭാര്യയായിട്ടാണ് താൻ വേഷമിടുന്നതെന്നാണ് മഞ്ജു വാര്യർ പറയുന്നത്. ഈ വർഷം അവസാനത്തോടെ ചിത്രം തിയേറ്ററുകളിൽ എത്തുമെന്നും മഞ്ജു വാര്യർ കൂട്ടിചേർത്തു.

“ചിത്രത്തിൽ രജിനിസാറിന്റെ ഭാര്യയായിട്ടാണ് അഭിനയിക്കുന്നത്. ചിത്രം ഒരു ഔട്ട് ആൻഡ് ഔട്ട് രജിനീകാന്ത് പടമാണ്. ജയ് ഭീം എന്ന നല്ലൊരു സിനിമ സംവിധാനം ചെയ്ത ജ്ഞാനവേൽ സാറാണ് സംവിധായകൻ. രജിനീകാന്ത് എന്ന വലിയ സ്റ്റാറിനൊപ്പം അഭിനയിക്കുന്നതുപോല തന്നെ അല്ലെങ്കിൽ അതിനേക്കാൾ എക്‌സൈറ്റ്‌മെന്റ് ജ്ഞാനവേൽ സാറിനൊപ്പം വർക്ക് ചെയ്യുമ്പോൾ ഉണ്ടായിരുന്നു.

രജിനീകാന്ത് എന്ന സ്റ്റാർഡം പ്രേക്ഷകർ പ്രതീക്ഷിക്കുന്നതിനോടൊപ്പം തന്നെ ജയ് ഭീം എന്ന സിനിമയിൽ നമ്മൾ കണ്ട ഒരു ക്വാളിറ്റി കൂടി ഉണ്ടാകും. ഇത് രണ്ടിന്റേയും ഗുണം സിനിമയ്ക്കുണ്ടാകുമെന്നാണ് കരുതുന്നത്. സിനിമയുടെ റിലീസ് ഡേറ്റ് അറിയില്ല. ഒക്ടോബർ-നവംബർ മാസത്തിൽ റിലീസ് ഉണ്ടാകുമെന്ന് പറഞ്ഞിരുന്നു. ഷൂട്ടിങ് പൂർണമായും കഴിഞ്ഞു. ഡബ്ബിങ് കഴിഞ്ഞിട്ടില്ല. പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ നടക്കുകയാണ്”, മഞ്ജു പറഞ്ഞു.

author avatar
Shah Aparna
Continue Reading

More in Latest News

To Top