Latest News
ഇഷ്‌ക് ഞാൻ ചെയ്യേണ്ടിയിരുന്ന സിനിമ: ടോവിനോ തോമസ്
അനുരാജ് മനോഹർ സംവിധാനം ചെയ്ത ചിത്രമായിരുന്നു ഇഷ്‌ക്. ഷൈൻ ടോം ചാക്കോ, ഷെയ്ൻ നിഗം, ആൻ ശീതൾ എന്നിവർ കേന്ദ്ര കഥാപാത്രമായ ചിത്രം തിയേറ്ററിൽ വൻ ഹിറ്റായിരുന്നു. ഇപ്പോഴിതാ, ഈ ചിത്രത്തിൽ താനായിരുന്നു നായകൻ ആകേണ്ടിയിരുന്നതെന്ന് വെളിപ്പെടുത്തുകയാണ് നടൻ ടോവിനോ തോമസ്. ഇഷ്‌കിനെ കുറിച്ച് അനുരാജ് പറഞ്ഞെങ്കിലും തനിക്ക് ചെയ്യാൻ സാധിച്ചിരുന്നില്ലെന്ന് ടോവിനോ തുറന്നു പറഞ്ഞു.
അതേസമയം, ‘ഇഷ്‌ക്’ എന്ന ആദ്യ ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ ടൈറ്റിൽ അനൗൺസ്മെന്റ് കഴിഞ്ഞ ദിവസം നടന്നു. ‘നരിവേട്ട’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ നായകാനകുന്നത് ടോവിനോ തോമസ് ആണ്. സിനിമയുടെ ടൈറ്റിൽ അനൗൺസ്മെന്റിനൊപ്പം മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിയ്ക്കുന്ന ഇന്ത്യൻ സിനിമ കമ്പനി എന്ന പ്രൊഡക്ഷൻ ഹൗസിന്റെ ലോഞ്ചും നടന്നു. കൊച്ചി ഐഎംഎ ഹാളിൽ വച്ചു നടന്ന പരിപാടിയിൽ ടോവിനോയും മറ്റു പ്രധാന താരങ്ങളും പങ്കെടുത്തു.
തമിഴ് സിനിമ നടനും സംവിധായകനുമായ ചേരൻ ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ചേരന്റെ ആദ്യ മലയാള സിനിമയാണ് നരിവേട്ട. സുരാജ് വെഞ്ഞാറമൂട്, ആര്യ സലിം, റിനി ഉദയകുമാർ, പ്രിയംവദ കൃഷ്ണൻ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. ഈ മാസം ഷൂട്ട് ആരംഭിക്കുന്ന ചിത്രം കോട്ടയം, വയനാട് എന്നീ സ്ഥലങ്ങളിലായി ചിത്രീകരണം പൂർത്തിയാക്കും.