Latest News
“ഞാൻ ഏറ്റവും പേടിക്കുന്നത് ഇതാണ്’: മഞ്ജു വാര്യർ
മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ എന്ന് വിശേഷിപ്പിക്കുന്ന നടിയാണ് മഞ്ജു വാര്യർ. പുതിയ ചിത്രത്തിന്റെ ഷൂട്ടിനിടെ മഞ്ജു വാര്യർ പറഞ്ഞ ചില കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നു. ഈ പരിപാടിയിലെ മഞ്ജു തന്റെ പേടികളെ കുറിച്ചും തുറന്ന് പറഞ്ഞിരുന്നു. പൊതുവെ അങ്ങനെ പേടിയില്ലാത്ത ആളാണ് താൻ എന്നും മഞ്ജു വ്യക്തമാക്കി.
‘പക്ഷെ പടക്കം പൊട്ടുന്നത് പേടിയാണ്. കുട്ടിക്കാലത്തെ ഉള്ളതാണ്. ഇപ്പോഴും അവാർഡ് ഷോയ്‌ക്കൊക്കെ പോകുമ്പോൾ ചെവിയൊക്കെ പൊത്തിയാണ് ഇരിക്കുന്നത്, എനിക്ക് ഡാർക്ക്‌നെസ് ഓക്കെയാണ്. ഒരു ഹൊറർ സിനിമ ഇരുന്ന് കണ്ട് കഴിയുമ്പോൾ അപ്പുറത്തേക്കും ഇപ്പുറത്തേക്കുമൊക്കെ നോക്കും ….അത്രയേയുള്ളൂ,” മഞ്ജു പറയുന്നു.