Latest News
ഐശ്വര്യ ഒതുങ്ങിക്കൂടി വ്യക്തി? അനുഭവം പറഞ്ഞ് അനുഷ്ക ശർമ്മ
ഐശ്വര്യ റായിക്കൊപ്പമുള്ള അനുഭവങ്ങളെക്കുറിച്ച് അനുഷ്ക ശർമ്മ ഒരിക്കൽ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. പലരും കരുതുന്നതും കേൾക്കുന്നതും അവർ വളരെ ക്ലോസ്ഡ് ആയ വ്യക്തിയാണെന്നാണ്. പക്ഷെ അവർ വളരെ സ്നേഹമുള്ള വ്യക്തിയാണ് എന്നാണ് അനുഷ്ക പറയുന്നത്.
അവർക്കൊപ്പം എനിക്ക് ഒരു സീനുണ്ടായിരുന്നു. ഐശ്വര്യയെ കണ്ടപ്പോൾ എനിക്ക് ടിപ്പിക്കൽ റിയാക്ഷൻ ആണുണ്ടായത്. എന്റെ മേക്കപ്പ് റൂമനപ്പുറത്താണ് അവരുള്ളത്. ഡോർ തുറന്നപ്പോൾ എനിക്ക് അവരെ പോയി കാണാൻ പോയി. എന്നെ കണ്ട് അവർ ഹായ് വരൂ എന്ന് പറഞ്ഞു. അകത്ത് കയറി ഞങ്ങൾ സംസാരിച്ചു.
ഐശ്വര്യയെ ആദ്യമായി കാണുന്നത് വിദേശത്ത് വെച്ച് നടന്ന ഒരു അവാർഡ് ഷോയ്ക്കാണ്. ബച്ചന്റെ ഒരു പാർട്ടി അവിടെ നടക്കുന്നുണ്ടായിരുന്നു. അവിടെ പോയപ്പോൾ ഐശ്വര്യ എന്നോട് വളരെ നല്ല രീതിയിൽ പെരുമാറി. എന്റെ കാര്യങ്ങളെല്ലാം ശ്രദ്ധിച്ചു. അവർക്കതിന്റെ ആവശ്യമുണ്ടായിരുന്നില്ല. ഏ ദിൽ ഹെ മുഷ്കിലിന്റെ സെറ്റിൽ താനും രൺബീറും ഐശ്വര്യയുടെ ഭംഗി കണ്ട് അത്ഭുതപ്പെട്ടിരുന്നെന്നും അനുഷ്ക ശർമ്മ തുറന്ന് പറഞ്ഞു.