Latest News
ഷെയ്ൻ നിഗം നായകനായ ആദ്യ തമിഴ് ചിത്രം മദ്രാസ്ക്കാരൻ വരുന്നു
മലയാള സിനിമയുടെ യുവ താരം ഷെയ്ൻ നിഗം നായകനാകുന്ന പുതിയ തമിഴ് ചിത്രമാണ് ‘മദ്രാസ്ക്കാരൻ’. വാലി മോഹൻ ദാസ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ അണിയറ പ്രവർത്തനങ്ങൾ പുരോ ഗമിച്ചു കൊണ്ടിരിക്കുകയാണ്. ഈ അവസരത്തിൽ ചിത്രത്തിന്റെ പുതിയൊരു അപ്ഡേറ്റ് ആണ് പുറത്തുവരുന്നത്. മദ്രാസ്ക്കാരന്റെ ടീസർ റിലീസ് ചെയ്യുന്നുവെന്നതാണ് പുതിയ വിവരം.
നാളെയാണ് മദ്രാസ്ക്കാരന്റെ ടീസർ റിലീസ് ചെയ്യുക. പുതിയ പോസ്റ്റർ പങ്കുച്ച് ഷെയ്ൻ നി ഗം തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ‘കൊളുത്തുങ്കടാ വെടിയെ..’ എന്ന് കുറിച്ച് കൊണ്ടാണ് ഷെയ്ൻ അപ്ഡേറ്റ് പങ്കുവച്ചിരിക്കുന്നത്. അതേസമയം, ചിത്രം ഡിസംബറിൽ തിയറ്ററുകളിൽ എത്തുമെന്നാണ് വിവരം. തെലുങ്ക് നടി നിഹാരികയാണ് മദ്രാസ്‍കാരൻ സിനിമയില്‍ ഷെയ്‍ൻ നിഗത്തിന്റെ നായികയായി എത്തുന്നത്. ഷെയ്നിന്റെ ആദ്യ തമിഴ് ചിത്രം എന്ന പ്രത്യേകതയും സിനിമയ്ക്ക് ഉണ്ട്.
ഷെയ്‍ൻ നിഗം നായകനായി അവസാനം റിലീസ് ചെയ്ത് തിയ്യറ്ററുകളിൽ എത്തിയ ചിത്രമാണ് ലിറ്റിൽ ഹാർട്സ് ആണ്. ഷൈൻ ടോം ചാക്കോ, ബാബുരാജ്, മഹിമ നമ്പ്യാർ,രമ്യ സുവി എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. എബി ട്രീസ പോളും ആന്റോ ജോസ് പെരേരയും ആണ് ലിറ്റിൽ ഹാർടിന്റെ സംവിധായകർ. സാന്ദ്ര തോമസ് പ്രൊഡക്ഷൻസ് ആണ് ചിത്രം നിർമിച്ചത്.
നിർമ്മാണം, അഭിനയം എന്നീ മേഖലകളിൽ തന്റെതായ സ്ഥാനമുറപ്പിച്ച സാന്ദ്ര തോമസിന്റെ രണ്ടാമത്തെ ചിത്രം എന്ന രീതിയിലും” ലിറ്റിൽ ഹാർട്സ്” ശ്രദ്ധേയമാണ്. എബി ട്രീസ പോൾ, ആന്റോ ജോസ് പെരേര എന്നിവർ ചേർന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇരുവരും ചേർന്നുള്ള രണ്ടാമത്തെ ചിത്രമാണിത്. സംവിധാന മികവിൽ പ്രേക്ഷക പ്രശംസ നേടിയ, അർജുൻ അശോകൻ നായകനായെത്തിയ മെമ്പർ അശോകൻ ആണ് ഇവരുടെ ആദ്യ ചിത്രം.