Connect with us

പ്രണയിച്ചതെല്ലാം തെറ്റായ ആണുങ്ങളെ, ചൂഷണം നേരിട്ടു: തുറന്ന് പറഞ്ഞ് മനീഷ കൊയ്‌രാള

Latest News

പ്രണയിച്ചതെല്ലാം തെറ്റായ ആണുങ്ങളെ, ചൂഷണം നേരിട്ടു: തുറന്ന് പറഞ്ഞ് മനീഷ കൊയ്‌രാള

ബോളിവുഡിലെ ഐക്കോണിക് നായികമാരിൽ ഒരാളാണ് മനീഷ കൊയിരാള. മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള ബോംബെ, ദിൽ സെ, ഇന്ത്യൻ തുടങ്ങിയ സിനിമകളിൽ മനീഷ ആയിരുന്നു നായിക. തന്റെ ആരോഗ്യ പ്രശ്‌നങ്ങളും വ്യക്തി ജീവിതത്തിലെ പ്രതിസന്ധികളുമെല്ലാം കാരണം കരിയറിൽ നിരവധി ഉയർച്ച താഴ്ചകൾ നടിക്ക് അനുഭവിക്കേണ്ടി വന്നു. നീണ്ടൊരു ഇടവേളയ്ക്ക് ശേഷം ഈയ്യടുത്തിറങ്ങിയ ഹീരാമണ്ഡിയിലൂടെ ശക്തമായൊരു തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് മനീഷ.

ഇപ്പോഴിതാ തന്റെ പ്രണയ ബന്ധങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് മനീഷ. പ്രണയ ബന്ധങ്ങളിൽ താൻ എന്നും പരാജയമായിരുന്നുവെന്നും താൻ തിരഞ്ഞെടുത്തതെല്ലാം മോശമായ ആണുങ്ങളെ ആയിരുന്നുവെന്നും മനീഷ തുറന്നു പറയുന്നു. ഫിലിംഫെയറിന് നൽകിയ അഭിമുഖത്തിലാണ് മനീഷ മനസ് തുറന്നത്.

”എന്തുകൊണ്ടാണ് എല്ലായിപ്പോഴും തെറ്റായ പുരുഷന്മാരോട് മാത്രം പ്രണയം തോന്നിയതെന്ന് ഞാൻ ചിന്തിച്ചിട്ടുണ്ട്. എന്തുകൊണ്ടാണ് എനിക്ക് ഇത് വീണ്ടും വീണ്ടും സംഭവിക്കുന്നതെന്ന് ആലോചിക്കാറുണ്ടായിരുന്നു. അതോ ഏറ്റവും പ്രശ്‌നക്കാരനായ മനുഷ്യനോട് ആകർഷണം തോന്നാൻ മാത്രം എനിക്ക് എന്തെങ്കിലും പ്രശ്‌നമുണ്ടോ എന്നും ചിന്തിച്ചിരുന്നു. അതിനാൽ എന്നെ എന്താണോ അലട്ടുന്നത് അതിൽ പണിയെടുക്കണമെന്ന് ഞാൻ മനസിലാക്കി.

ഒരു പങ്കാളിയെ തേടുന്നില്ല. ഇപ്പോൾ ഞാൻ സിംഗിൾ ആണ്. ഇപ്പോൾ കരിയറിലും ജോലിയിലും ശ്രദ്ധിക്കാനാണ് തീരുമാനം. താനും പങ്കാളിയും പരസ്പരം അംഗീകരിക്കുകയും സത്യസന്ധരായിരിക്കുകയും ചെയ്യുന്ന പ്രണയ ബന്ധത്തോടാണ് തനിക്ക് താൽപര്യമെന്നാണ് മനീഷ പറയുന്നത്.

author avatar
Shah Aparna
Continue Reading

More in Latest News

To Top