Connect with us

നയൻതാരയ്‌ക്കെതിരെ ഖുശ്‌ബു!

Latest News

നയൻതാരയ്‌ക്കെതിരെ ഖുശ്‌ബു!

കഴിഞ്ഞ കുറച്ച് വർഷമായി നയൻതാരയ്ക്ക് അത്ര പറയത്തക്ക ഹിറ്റ് സിനിമകളൊന്നും കയ്യിലില്ല. കുട്ടികൾ ഉണ്ടായതിന് ശേഷം അതിന്റെ തിരക്കിനിടയിലാണ് നയൻതാര സിനിമകൾ ചെയ്യുന്നത്. ഒപ്പം വിവാദങ്ങളും പിന്നാലെയുണ്ട്. നടി മാളവിക മോഹൻ ആണ് നയൻതാരയ്‌ക്കെതിരെ ആദ്യമായി പരസ്യമായി രംഗത്ത് വന്നത്. നയൻതാരയുടെ ഒരു സീനിലെ മേക്കപ്പിനെ വിമർശിച്ചായിരുന്നു ഇത്. ഇതിന് നയൻ മറുപടി നൽകുകയും ചെയ്തിരുന്നു.

പിന്നാലെ, നടി മംമ്തയും നയൻതാരയ്‌ക്കെതിരെ രംഗത്ത് വന്നു. ഇപ്പോഴിതാ, നടി ഖുശ്ബു ആണ് നയൻതാരയെ പരോക്ഷമായി വിമർശിച്ചിരിക്കുന്നത്. രജിനികാന്തിന്റെ അണ്ണാത്തെ എന്ന സിനിമയിൽ ഉണ്ടായ സംഭവങ്ങളെ കുറിച്ചാണ് ഖുശ്ബു സംസാരിച്ചത്. അണ്ണാത്തെയിൽ താൻ അഭിനയിക്കേണ്ടിയിരുന്നില്ലെന്ന് ഖുശ്ബു പറയുന്നു.

‘തിരിഞ്ഞ് നോക്കുമ്പോൾ അണ്ണാത്തെ ചെയ്യേണ്ടിയിരുന്നോ എന്ന് തോന്നുന്നു. ഞങ്ങളോട് കഥ പറയുമ്പോൾ രജിനി സർക്ക് പെയർ‌ ഇല്ല. അതിനാൽ ഞങ്ങൾക്ക് പ്രാധാന്യം ഉണ്ടായിരുന്നു. സെക്കന്റ് ഹാഫിൽ സഹോദരിയെ തേടി പോകുന്നത് ഒരു സൈഡിൽ ഞാനും മറ്റൊരു സൈഡിൽ മീനയുമാണ്. രജിനി സാറിന് വൺ സൈഡ് ലൗ ആയി ചെറിയൊരു കഥാപാത്രമുണ്ട്, ചെറിയ ആർട്ടിസ്റ്റ് ചെയ്താൽ മതിയാവും എന്ന് പറഞ്ഞു.

ഡ്യുയറ്റ് സോങ് ഒന്നും ഇല്ല. ഞങ്ങൾ ഇരുന്ന് ചർച്ച ചെയ്തു. ഈ ആർട്ടിസ്റ്റാണെങ്കിൽ നന്നാകും ആ ആർട്ടിസ്റ്റാണെങ്കിൽ നന്നാകും എന്നൊക്കെ പറഞ്ഞു. പെട്ടെന്ന് ഒരു നായിക വന്നു. ഡ്യൂയറ്റ് സോങും വന്നു. കഥ മാറി. അതോടെ ഞങ്ങളുടെ കഥാപാത്രം കാരിക്കേച്ചറായി. ഇന്റർവെല്ലോടെ കഥാപാത്രം കഴിഞ്ഞു. തന്റെ കഥാപാത്രം എന്തിന് വരുന്നു പോകുന്നു എന്ന് മനസിലാകുന്നില്ലെന്നും ഖുശ്ബു വ്യക്തമാക്കി.

അണ്ണാത്തെയിൽ രജിനികാന്തിന്റെ നായികയായി എത്തിയത് നയൻതാരയാണ്. നയൻതാരയെയാണ് പേരെടുത്ത് പറയാതെ ഖുശ്ബു പരാമർശിച്ചത്. കീർത്തി സുരേഷ്, രജിനികാന്ത് എന്നിവരാണ് അണ്ണാത്തെയിൽ പ്രധാന വേഷം ചെയ്തത്. സിഹ്‌ത്രം പക്ഷെ വിജയിച്ചില്ല.

author avatar
Shah Aparna
Continue Reading

More in Latest News

To Top