Connect with us

മസ്തിഷ്കത്തെ ബാധിക്കുന്ന അപൂർവ ന്യൂറോളജിക്കൽ അവസ്ഥ! അനുഷ്കയെ വിട്ടുമാറാത്ത അസുഖം

Latest News

മസ്തിഷ്കത്തെ ബാധിക്കുന്ന അപൂർവ ന്യൂറോളജിക്കൽ അവസ്ഥ! അനുഷ്കയെ വിട്ടുമാറാത്ത അസുഖം

സൗത്ത് ഇന്ത്യ ഒട്ടാകെ കത്തിനിന്നിരുന്ന നടിയാണ് അനുഷ്ക ഷെട്ടി. തമിഴ്, തെലുങ്ക് സിനിമ അനുഷ്‌കയെ കേന്ദ്രീകരിച്ച് കഥകളെഴുതി. അവയെല്ലാം ഹിറ്റായി. ബാഹുബലി ചിത്രങ്ങൾക്ക് ശേഷം അനുഷ്‌കയ്ക്ക് കിട്ടിയ സ്വീകാര്യത ചെറുതൊന്നുമായിരുന്നില്ല. രുദ്രാമ്മ ദേവി, ബാഗമതി പോലുള്ള സിനിമകളിലൂടെ നടി കൂടുതൽ കരുത്തയായി. എന്നാൽ കഴിഞ്ഞ കുറച്ചുകാലങ്ങളായി സിനിമകളിൽ വളരെ സെലക്ടീവാണ്. ഒപ്പം, 42 വയസ്സായിട്ടും നടി ഇപ്പോഴും സിംഗിൾ ആണ്.

എന്നാൽ അനുഷ്ക ഷെട്ടിയുടെ അപൂർവ രോഗാവാസ്ഥയാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ ചർച്ചയാകുന്നത്. നിയന്ത്രണമില്ലാതെ ചിരിക്കുകയും കരയുകയും ചെയ്യുന്ന സ്യൂഡോബൾബർ അഫക്ട് എന്ന രോഗവസ്ഥ തനിക്കുണ്ടെന്ന് കുറച്ചു നാളുകൾക്കു മുൻപ് അനുഷ്ക ഷെട്ടി വെളിപ്പെടുത്തിയിരുന്നു. ഇതാണ് ഇപ്പോൾ വീണ്ടും ചർച്ചയായത്. ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം തുറന്നു പറഞ്ഞത്.

‘എനിക്ക് ചിരിക്കുന്ന രോഗമുണ്ട്, ചിരിക്കുന്നത് രോഗമാണോ എന്നു നിങ്ങൾ ചിന്തിച്ചേക്കാം. എനിക്ക് അത് രോഗമാണ്. ചിരിക്കാൻ തുടങ്ങിയാൽ 15 മുതൽ 20 മിനിറ്റ് വരെ നിർത്താൻ സാധിക്കില്ല. കോമഡി സീനുകൾ കാണുമ്പോഴോ ഷൂട്ട് ചെയ്യുമ്പോഴോ ചിരിച്ചു മറിയും. ഇതുമൂലം ഷൂട്ടിങ് പലതവണ നിർത്തിവയ്ക്കേണ്ടി വന്നു’, അനുഷ്ക പറഞ്ഞു.

ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ അനുഷ്കയുടെ പേഴ്സണൽ ട്രെയിനർ കിരൺ ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. മസ്തിഷ്കത്തെ ബാധിക്കുന്ന അപൂർവ ന്യൂറോളജിക്കൽ അവസ്ഥയാണ് സ്യൂഡോബൾബർ അഫക്ട്. വിഷാദരോഗമായി പലപ്പോഴും തെറ്റിദ്ധരിക്കുന്ന രോഗാവസ്ഥയാണ് ഇത്. അഭിമുഖങ്ങളിൽ പലപ്പോഴും ചിരി നിയന്ത്രിക്കാനാകാതെ ബുദ്ധിമുട്ടുന്ന അനുഷ്കയുടെ ദൃശ്യങ്ങൾ വൈറലാകാറുണ്ട്. എന്നാൽ, അതിനു പിന്നിൽ ഇത്തരമൊരു രോഗാവസ്ഥയുണ്ടായിരുന്നതായി അറിഞ്ഞിരുന്നില്ലെന്നാണ് ആരാധകരുടെ പ്രതികരണം.

author avatar
Shah Aparna
Continue Reading

More in Latest News

To Top