Connect with us

ജയിലിലെ തറയിൽ പാ വിരിച്ചാണ് ഉറങ്ങിയത്: ജയിൽ ജീവിതത്തെ കുറിച്ച് ശാലു മേനോൻ

Latest News

ജയിലിലെ തറയിൽ പാ വിരിച്ചാണ് ഉറങ്ങിയത്: ജയിൽ ജീവിതത്തെ കുറിച്ച് ശാലു മേനോൻ

നടി ശാലു മേനോനെ അറിയാത്തവരുണ്ടാകില്ല. നടിയെന്നതിനൊപ്പം ചില വിവാദങ്ങളിലും ശാലു മേനോൻ അകപ്പെട്ടിരുന്നു. സോളാർ കേസുമായി ബന്ധപ്പെട്ട് 49 ദിവസത്തോളം ജയിലിൽ കിടന്ന താരമാണ് ശാലു മേനോൻ. സോളാർ തട്ടിപ്പു കേസിലെ പ്രതിയായ ബിജു രാധാകൃഷ്ണനുമായി ചേർന്ന് പണം തട്ടിയെടുത്തു എന്നായിരുന്നു അന്ന് ശാലു മേനോനെതിരായി എത്തിയ കേസ്. അന്ന് താൻ അനുഭവിച്ചതിനെ കുറിച്ച് ശാലു തുറന്നു പറഞ്ഞിട്ടുണ്ട്.

പുതിയൊരു അഭിമുഖത്തിൽ വീണ്ടും തന്റെ ജയിൽ കാലഘട്ടത്തെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് ശാലു മേനോൻ. വിഷമഘട്ടത്തിൽ ഒപ്പം നിന്നത് അമ്മയും അമ്മൂമ്മയും തന്റെ സ്റ്റുഡന്റ്‌സും അവരുടെ പാരന്റ്‌സും മാത്രമാണെന്ന് പറയുകയാണ് ശാലു ഇപ്പോൾ.

”സിനിമയിൽ മാത്രം കണ്ടിട്ടുള്ള കാര്യങ്ങളാണ് ഞാൻ എന്റെ ജീവിതത്തിൽ അനുഭവിച്ചിട്ടുള്ളത്. ജയിലിൽ കിടന്നുവെന്നതിന്റെ പേരിൽ പലരും എന്നെ സീരിയലിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഞാൻ തെറ്റ് ചെയ്തിട്ടില്ലാത്തയാളാണ്. അതിന്റെ പേരിൽ ഞാൻ വിഷമിച്ചിരിക്കേണ്ട കാര്യമില്ലല്ലോ. പല തരത്തിലുള്ള ആളുകളെ ജയിലിൽ വച്ച് കണ്ടു. 49 ദിവസം ജയിലിൽ കിടന്നു. പലരുടെയും വിഷമങ്ങൾ മനസിലാക്കി. നടി എന്ന രീതിയിലുള്ള പരിഗണനയൊന്നും ലഭിച്ചിരുന്നില്ല.

എല്ലാവരേയും പോലെ തറയിൽ പാ വിരിച്ചാണ് ഉറങ്ങിയിരുന്നത്. എന്റെ കൂടെ ഒരാളെ താമസിച്ചിരുന്നുള്ളു. ഒരു പ്രായമായ അമ്മയായിരുന്നു. നാല് വർഷമായി അവർ ജയിലിൽ കിടക്കുകയാണ്. മകന് അമ്മയെ വേണ്ട. അതുകൊണ്ടാണ് അവർ ജയിലിൽ തന്നെ തുടരുന്നത്. അധികം ആരെയും വിശ്വസിക്കരുതെന്ന പാഠം ഞാൻ പഠിച്ചു. അറസ്റ്റുണ്ടാകുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. അന്ന് ന്യൂസ് കവർ ചെയ്യാൻ വന്ന മീഡിയയ്ക്ക് ഞാൻ ചായ വരെ കൊടുത്തിരുന്നു. അറസ്റ്റ് ചെയ്യുമോയെന്ന് പേടിച്ച് കുടുംബക്കാർ വരെ മാറി നിന്നു. എന്റെ ജീവിതം വേണമെങ്കിൽ ഒരു ബുക്ക് ആക്കിമാറ്റം” എന്നാണ് ശാലു പറയുന്നത്.

author avatar
Shah Aparna
Continue Reading

More in Latest News

To Top