Latest News
അടുത്ത വർഷം 40 തികയുന്ന ആളാ, കണ്ടാൽ പറയുമോ? വർഷങ്ങൾക്ക് ശേഷം സംവൃത സുനിൽ അമ്മ മീറ്റിംഗിൽ
സിനിമയിൽ നിന്ന് അകന്നു നിൽക്കുകയാണെങ്കിലും, സംവൃത സുനിലിന്റെ താരമൂല്യത്തിന് യാതൊരു കോട്ടവും സംഭവിച്ചിട്ടില്ല. സംവൃത തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവെയ്ക്കുന്ന ചിത്രണങ്ങളെല്ലാം ആരാധകർ ഏറ്റെടുക്കാറുണ്ട്. ഇപ്പോൾ ഉറ്റ സുഹൃത്തായ മീര നന്ദന്റെ വിവാഹത്തിന് പങ്കെടുക്കാൻ വേണ്ടി നാട്ടിലെത്തിയിരിക്കുകയാണ് സംവൃത സുനിൽ. ഭർത്താവിനൊപ്പം നാട്ടിലെത്തിയ നടി, മീരയുടെ വിവാഹത്തിന് എത്തിയ ഫോട്ടോകളും വീഡിയോകളും എല്ലാം വൈറലാണ്.
ഇതിന് പിന്നാലെ സംവൃത അമ്മയുടെ ജനറൽ ബോഡി മീറ്റിങ്ങിലും പങ്കെടുത്തിരുന്നു. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാണ്. സംവൃതയുടെ ലുക്കിന് ഇപ്പോഴും ഒരു മാറ്റവും വന്നിട്ടില്ലെന്നും സിനിമയിലേക്ക് തിരികെ വന്നുകൂടെ എന്നുമാണ് ആരാധകർ നടിയോട് ചോദിക്കുന്നത്.
2012 ലായിരുന്നു അഖിൽ രാജുമായുളള സംവൃതയുടെ വിവാഹം. നോർത്ത് കലിഫോർണിയയിലാണ് ഇവർ താമസിക്കുന്നത്. രണ്ട് മക്കളാണ് ഇരുവർക്കും. 2015 ഫെബ്രുവരി 21 നായിരുന്നു മൂത്തമകൻ അഗസ്ത്യയുടെ ജനനം, 4 വർഷം മുൻപെ ഫെബ്രുവരിയിൽ ആയിരുന്നു രണ്ടാമത്തെ കുഞ്ഞ് ജനിച്ചത്.