Connect with us

Latest News

ഗുരുവായൂരിൽ കണ്ണന് മുന്നിൽ വെച്ച് താലികെട്ട്: മീര നന്ദൻ വിവാഹിതയായി, ചിത്രങ്ങൾ

ഗുരുവായൂര്‍: നടിയും റേഡിയോ ജോക്കിയുമായ മീരാ നന്ദന്‍ വിവാഹിതയായി. ഗുരുവായൂർ അമ്പലത്തിൽ വെച്ചായിരുന്നു വിവാഹം. ഇന്നു പുലര്‍ച്ചെ നടന്ന താലികെട്ടിൽ കുടുംബക്കാരും അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ലണ്ടനില്‍ അക്കൗണ്ടന്‍റായ ശ്രീജുവാണ് വരന്‍.

#image_title

വീട്ടുകാർ നിശ്ചയിച്ചുറപ്പിച്ച വിവാഹമാണ് മീരയുടേത്. മാട്രിമോണി സൈറ്റ് വഴി പരിചയപ്പെട്ട ഇരുവരും പിന്നീട് വീട്ടുകാരുടെ ആശിര്‍വാദത്തോടെ വിവാഹം ഉറപ്പിക്കുകയായിരുന്നു.

#image_title

മുല്ല എന്ന സിനിമയിലൂടെ പ്രേക്ഷക ഇഷ്ടം നേടിയെടുത്ത നടിയാണ് മീര നന്ദൻ. തനി നാടൻ ലുക്കിലെത്തി പ്രേക്ഷകരെ രസിപ്പിച്ച മീര നിലവിൽ സിനിമയിൽ സജീവമായിരുന്നില്ല. എന്നാല്‍ സോഷ്യല്‍ മീഡിയയിലൂടെ സ്വന്തം വിശേഷങ്ങള്‍ എന്നും മീര പങ്കുവച്ചിരുന്നു.

#image_title

അടുത്തിടെ മീര വിവാഹിതയാകാൻ പോകുന്ന വിവരം സോഷ്യല്‍ മീഡിയ വഴി പങ്കുവച്ചിരുന്നു. വിവാഹ നിശ്ചയത്തിന് പിന്നാലെ വരന്‍ ശ്രീജുവിനൊപ്പമുള്ള ചിത്രങ്ങള്‍ അന്ന് മീര പങ്കുവച്ചപ്പോള്‍ കടുന്ന സൈബര്‍ ആക്രമണം നേരിട്ടിരുന്നു.

#image_title

നിലവില്‍ ദുബൈയില്‍ നിന്നുള്ള മലയാളം റേഡിയോ സ്റ്റേഷന്‍ ഗോള്‍ഡ് 101.3 എഫ്എമ്മില്‍ ആര്‍ജെയാണ്. ഈ വര്‍ഷം പുറത്തെത്തിയ എന്നാലും എന്‍റെ അളിയാ ആണ് മീര അഭിനയിച്ച് പുറത്തെത്തിയ അവസാന ചിത്രം.

 

 

More in Latest News

To Top