Connect with us

വിജയ് 4 വർഷം മുൻപ് വിവാഹമോചിതനായി, വിവരം രഹസ്യമാക്കിവെച്ചു?

Latest News

വിജയ് 4 വർഷം മുൻപ് വിവാഹമോചിതനായി, വിവരം രഹസ്യമാക്കിവെച്ചു?

തമിഴകത്തെ ഹോട്ട് വിഷയം വിജയ്-തൃഷ ബന്ധമാണ്. ഇരുവരും അടുത്ത സുഹൃത്തുക്കൾ മാത്രമാണെന്ന് താരങ്ങളോട് അടുത്ത വൃത്തം അറിയിക്കുന്നതെങ്കിലും സമീപകാലങ്ങളിലായി പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് മറ്റൊന്നാണ്. വിജയ്-തൃഷ ബന്ധങ്ങൾക്കിടെ വിജയ്-സംഗീത വിവാഹ ബന്ധവും ചർച്ചയാകുന്നുണ്ട്.

വിജയും ഭാര്യയും ഡിവോഴ്സ് ആയതാണെന്നും അതിനു ശേഷമാണ് വിജയ് തൃഷയ്‌ക്കൊപ്പം അഭിനയിച്ച് തുടങ്ങിയതെന്നുമാണ് പുതിയ പ്രചാരണം. ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമൊന്നും വന്നിട്ടില്ലങ്കിലും കഴിഞ്ഞ നാല് വര്‍ഷമായി വിജയ് ഭാര്യയുമായി വേര്‍പിരിഞ്ഞാണ് കഴിയുന്നതെന്ന് കാര്യത്തിൽ ചില സത്യങ്ങളൊക്കെയുണ്ടെന്നാണ് കോടമ്പാക്കത്തെ സംസാരവിഷയം. വിജയുടെ വീട്ടിൽ കുറച്ച് വർഷങ്ങളായി സംഗീതയെ കാണുന്നില്ലെന്നും ഇവർ തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വീണുവെന്നതിന്റെ സൂചനയാണിതെന്നും വിമർശകർ പറയുന്നു.

അതേസമയം, ജൂണ്‍ 22ന് വിജയ് പിറന്നാള്‍ ആഘോഷിച്ചപ്പോള്‍ ആശംസയുമായി തൃഷയും എത്തിയിരുന്നു. ഇരുവരും ഒരുമിച്ചുള്ള ഫോട്ടോയ്ക്കൊപ്പം ഇരുവരുടെയും ശക്തമായ ബന്ധം സൂചിപ്പിക്കുന്ന വാക്കുകളും സൂചിപ്പിച്ചിരുന്നു. ഇത് ആരാധകരെയും വിമർശകരെയും ഒരുപോലെ ചൊടിപ്പിച്ചു. തൃഷയെ ട്രോളിക്കൊണ്ടുള്ള മീമുകളാണ് വരുന്നത്. വിജയിനേയും എംജിആറിനെയും താരതമ്യപ്പെടുത്തിയുള്ള കമന്റുകളും ട്രോളുകളുമൊക്കെയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നില്‍ക്കുന്നത്. തൃഷ വിവാഹം പോലും കഴിക്കാത്തത് വിജയ്ക്ക് വേണ്ടിയാണെന്നും ആരോപണമുണ്ട്.

author avatar
Shah Aparna
Continue Reading

More in Latest News

To Top