Latest News
സിദ്ദിഖിന്റെ മകൻ അന്തരിച്ചു, മരണം 37 ആം വയസിൽ
നടൻ സിദ്ദീഖിന്റെ മകൻ റാഷിൻ അന്തരിച്ചു. സിദ്ദീഖിന്റെ മൂന്ന് മക്കളിൽ മൂത്തയാളാണ് അന്തരിച്ച റാഷിൻ. 37 വയസായിരുന്നു. പടമുകൾ പള്ളിയിൽ ഇന്ന് നാലു മണിക്കാണ് കബറടക്കം. സാപ്പി എന്ന് വിളിപ്പേരുള്ള റാഷിന്റെ വിശേഷങ്ങൾ സിദ്ദീഖ് സ്ഥിരമായി ആരാധകരുമായി പങ്കു വയക്കാറുണ്ടായിരുന്നു.
സാപ്പിയുടെ പിറന്നാള്‍ ആഘോഷത്തില്‍ നിന്നുള്ള ചിത്രങ്ങളും വിഡിയോകളുമെല്ലാം സിദ്ദീഖ് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു. ഫര്‍ഹീന്‍, ഷഹീൻ സിദ്ദീഖ് എന്നിവര്‍ സഹോദരങ്ങളാണ്. സിദ്ദിഖിന്റെ മകന്റെ വിവാഹത്തിലും സാപ്പി തിളങ്ങി നിന്നിരുന്നു.