Connect with us

അവരെ ജീവിക്കാന്‍ അനുവദിക്കണം, അപേക്ഷയാണ്: ദീപികയെ കൈവിടാതെ ആരാധകർ

Latest News

അവരെ ജീവിക്കാന്‍ അനുവദിക്കണം, അപേക്ഷയാണ്: ദീപികയെ കൈവിടാതെ ആരാധകർ

ഗര്‍ഭിണിയാണെന്ന് അറിയിച്ചത് മുതൽ നടി ദീപിക പദുക്കോണിന് നേരെ കടുത്ത സൈബർ ആക്രമണമാണ് ഉയരുന്നത്. സറോഗസി മുതൽ വ്യാജ ഗര്‍ഭം വരെയുള്ള കമന്റുകളാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. താരം സറോഗസിയിലൂടെയാണ് അമ്മയാകാന്‍ പോകുന്നതെന്നും ബേബി ബംപ് എന്ന പേരില്‍ തലയിണ വച്ചാണ് വരുന്നതെന്നുമുള്ള വിമര്‍ശനങ്ങളും എത്തിയിരുന്നു.

ഈ വിമര്‍ശനങ്ങളോടാണ് ആരാധകര്‍ പ്രതികരിച്ചത്. കഴിഞ്ഞ ദിവസം മുംബൈയില്‍ രണ്‍വീറിനൊപ്പം ദീപിക എത്തിയ വീഡിയോ ഏറെ ശ്രദ്ധ നേടിയിരുന്നു. എന്നാല്‍ ദീപികയുടെത് വ്യാജ ഗര്‍ഭം എന്ന രീതിയിലുള്ള കമന്റുകളാണ് ഈ വീഡിയോക്ക് താഴെയും ഉയര്‍ന്നത്. അവരുടെ ബേബി ബംപ് പലപ്പോവും പല തരത്തിലാണ്, ഇത് ശരിക്കും വ്യാജ ഗര്‍ഭമാണ് എന്നിങ്ങനെയുള്ള കമന്റുകളാണ് എത്തിയത്.

ഇതോടെയാണ് ആരാധകര്‍ കൂട്ടമായി പ്രതികരിച്ചത്. ”ദീപിക ഇറുകിയ വസ്ത്രം ധരിക്കുന്നതിനാണ് ഇപ്പോള്‍ ആളുകള്‍ക്ക് പ്രശ്‌നം. നാലാം മാസത്തില്‍ അവരുടെ ബേബിം ബംപ് കാണാത്തതില്‍ വലിയ പ്രശ്‌നമായിരുന്നു. അവര്‍ അയഞ്ഞ വസ്ത്രം ധരിക്കുന്നുണ്ടെങ്കില്‍ അത് അവരുടെ വ്യാജ ഗര്‍ഭം മറക്കാനാണെന്ന് പറഞ്ഞു. ആ സ്ത്രീയെ ജീവിക്കാന്‍ അനുവദിക്കണം” എന്നാണ് ഒരു ആരാധകന്റെ കമന്റ്.

author avatar
Shah Aparna
Continue Reading

More in Latest News

To Top