Connect with us

എംജിആറിന് ജയലളിത പോലെ വിജയ്ക്ക് നടി തൃഷ! ട്രോളുമായി സോഷ്യല്‍ മീഡിയ

Latest News

എംജിആറിന് ജയലളിത പോലെ വിജയ്ക്ക് നടി തൃഷ! ട്രോളുമായി സോഷ്യല്‍ മീഡിയ

ജയലളിത – എം.ജി.ആർ പ്രണയവും തുടർന്നുണ്ടായ സംഭവവികാസങ്ങളുമെല്ലാം തമിഴകത്ത് എക്കാലത്തും ഹോട്ട് ടോപിക് ആയിരുന്നു. അത്തരമൊരു ടോപിക് ആയി മാറിയിരിക്കുകയാണ് വിജയ് -തൃഷ ബന്ധവും. ഇരുവർക്കുമെതിരെ പ്രചരിക്കുന്ന അഭ്യൂഹങ്ങളിൽ ഇവരുടെ ആരാധകർ അസ്വസ്ഥരാണ്.

ഗില്ലി, ആദി എന്നിങ്ങനെ നിരവധി സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ച് തൃഷയും വിജയും പ്രേക്ഷക പ്രശംസ നേടിയിരുന്നു. പിന്നീട് കുറേ വര്‍ഷങ്ങളോളം ഇരുവരും തമ്മില്‍ സിനിമകള്‍ ചെയ്തില്ല. വിജയ്‌യുടെ ഭാര്യ സംഗീതയുടെ ആവശ്യപ്രകാരമാണ് വിജയ് തൃഷയ്‌ക്കൊപ്പം സിനിമകൾ ചെയ്യാതിരുന്നതെന്നാണ് സൂചന. പതിനഞ്ച് വര്‍ഷത്തിന് ലിയോ എന്ന ചിത്രത്തിലൂടെയാണ് വിജയും തൃഷയും ഒരുമിച്ചത്. ഇപ്പോള്‍ വിജയുടെ ജന്മദിനത്തോട് അനുബന്ധിച്ച് താരങ്ങള്‍ രഹസ്യ ബന്ധത്തിലാണെന്ന് അഭ്യൂഹങ്ങള്‍ പ്രചരിച്ചു.

കഴിഞ്ഞ നാല് വര്‍ഷമായി വിജയ് ഭാര്യയുമായി വേര്‍പിരിഞ്ഞാണ് താമസിക്കുന്നതെന്നും അതിന് കാരണം തൃഷയാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ജൂണ്‍ 22ന് വിജയ് പിറന്നാള്‍ ആഘോഷിച്ചപ്പോള്‍ ആശംസയുമായി തൃഷയും എത്തിയിരുന്നു. ഇരുവരും ഒരുമിച്ചുള്ള ഫോട്ടോയ്ക്കൊപ്പം ഇരുവരുടെയും ശക്തമായ ബന്ധം സൂചിപ്പിക്കുന്ന വാക്കുകളും സൂചിപ്പിച്ചിരുന്നു. ഇത് ആരാധകരെയും വിമർശകരെയും ഒരുപോലെ ചൊടിപ്പിച്ചു.

എന്നാല്‍ വിജയ്-തൃഷ താരങ്ങളുടെ വ്യക്തിപരമായ കാര്യമാണ് ഇതൊക്കെ. അതിനെ കുറിച്ച് സംസാരിക്കാന്‍ ആര്‍ക്കും യോഗ്യതയില്ലെന്നാണ് താരങ്ങളെ അനുകൂലിച്ച് കൊണ്ട് ആരാധകര്‍ പറയുന്നത്. എന്നാല്‍ മറുവശത്ത്, തൃഷയെ ട്രോളിക്കൊണ്ടുള്ള മീമുകളാണ് വരുന്നത്. വിജയിനേയും എംജിആറിനെയും താരതമ്യപ്പെടുത്തിയുള്ള കമന്റുകളും ട്രോളുകളുമൊക്കെയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നില്‍ക്കുന്നത്. അക്കാലത്ത് ജയലളിത എംജിആറിന് വേണ്ടി ജീവിച്ചെങ്കില്‍ ഇപ്പോള്‍ തൃഷ വിജയിക്ക് വേണ്ടി ജീവിക്കുകയാണെന്നാണ് ഒരാള്‍ പറയുന്നത്. തൃഷ വിവാഹം പോലും കഴിക്കാത്തത് വിജയ്ക്ക് വേണ്ടിയാണെന്നും ആരോപണമുണ്ട്.

 

author avatar
Shah Aparna
Continue Reading

More in Latest News

To Top