Connect with us

‘സ്ക്രിപ്റ്റിൽ എഴുതിയിരിക്കുന്നത് തുണിയില്ല എന്നാണ്, അപ്പോൾ എനിക്ക് തുണി വേണമെന്ന് പറഞ്ഞിട്ട് കാര്യമില്ല’: വിവാദ സീനിനെ കുറിച്ച് ദർശന

Latest News

‘സ്ക്രിപ്റ്റിൽ എഴുതിയിരിക്കുന്നത് തുണിയില്ല എന്നാണ്, അപ്പോൾ എനിക്ക് തുണി വേണമെന്ന് പറഞ്ഞിട്ട് കാര്യമില്ല’: വിവാദ സീനിനെ കുറിച്ച് ദർശന

വ്യത്യസ്തമായ കഥാപാത്രങ്ങൾ ചെയ്യുന്ന മലയാളത്തിലെ യുവതാരങ്ങളിൽ ഒരാളാണ് ദർശന രാജേന്ദ്രൻ. ഐശ്വര്യ ലക്ഷ്മി നായികയായ മായാനദിയിൽ സുഹൃത്തിന്റെ റോൾ ചെയ്ത ദർശന ഇന്ന് മലയാള സിനിമയുടെ അവിഭാജ്യ ഘടകങ്ങളിൽ ഒരാളാണ്. എന്നാൽ, സോഷ്യൽ മീഡിയയുടെ സൈബർ അറ്റാക്കിന് ദർശനയും ഇരയായിട്ടുണ്ട്. റോഷൻ മാത്യൂസിനൊപ്പം പ്രധാന കഥാപാത്രമായെത്തിയ ‘പാരഡൈസ്’ ആണ് ദർശനയുടെ ഏറ്റവും പുതിയ ചിത്രം. റോഷന്റെ കൂടെ ആണും പെണ്ണും എന്നൊരു ചിത്രത്തിലും ദർശന അഭിനയിച്ചിട്ടുണ്ട്.

ഈ ചിത്രത്തിലെ ക്ളൈമാക്സ് സീൻ ഏറെ വിവാദങ്ങൾക്ക് കാരണമായിട്ടുണ്ട്. ഉണ്ണി.ആർ എഴുതിയ ‘പെണ്ണും ചെറുക്കനും’ എന്ന ചെറുകഥയെ ആസ്പദമാക്കിയാണ് ആഷിഖ് അബു ചിത്രമൊരുക്കിയത്. ക്ളൈമാക്സിലെ ആ ഇന്റിമേറ്റ് സീൻ ഏറെ വിവാദങ്ങൾ സൃഷ്ടിച്ചെങ്കിലും ദർശനയെ ആ സൈബർ ആക്രമണം ബാധിച്ചില്ല. സ്ക്രിപ്റ്റും സംവിധായകനും പറയുന്നത് ഒരു നടിയെന്ന നിലയിൽ താൻ അംഗീകരിക്കുകയായിരുന്നുവെന്ന് ദർശന പറയുന്നു.

തന്റെ ശരീരവും ശബ്‌ദവുമെല്ലാം തന്റെ ടൂൾ മാത്രമാണ് എന്നാണ് ദർശന പറയുന്നത്. ആ സിനിമയിലെ ബാക്കി സീനുകൾക്ക് വേണ്ടി എടുത്ത തയ്യാറെടുപ്പുകൾ തന്നെയാണ് ഇന്റിമേറ്റ് സീനിന് വേണ്ടിയും താൻ എടുത്താതെന്നും ദർശന പറയുന്നു. സ്ക്രിപ്റ്റിൽ എഴുതിയിറക്കുന്നത് തുണിയില്ല എന്നത് കൊണ്ട് തന്നെ തനിക്ക് തുണി വേണമെന്ന് പറഞ്ഞിട്ട് കാര്യമില്ലല്ലോയെന്നും ദർശന ചോദിക്കുന്നു.

“ആണും പെണ്ണും എന്ന ചിത്രത്തിലാണ് ഞാൻ ആദ്യമായി ഒരു ഇന്റിമേറ്റ് സീൻ ചെയ്യുന്നത്. എങ്ങനെയാണ് ഷൂട്ട്‌ ചെയ്യുന്നത് എന്നൊന്നും എന്നോട് പറഞ്ഞിട്ടില്ല. ഷോട്ട് സ്റ്റോറി വായിക്ക് എന്നിട്ട് വിളിക്ക് എന്നായിരുന്നു ആഷിഖ് ഏട്ടൻ പറഞ്ഞത്. ഷോർട്ട് സ്റ്റോറി വായിച്ചപ്പോൾ നല്ല രസമുള്ള ഒരു കഥ എന്നാണ് തോന്നിയത്. എനിക്ക് എന്തായാലും ചെയ്യണം എന്നാണ് തോന്നിയത്. എനിക്ക് വേറേ ചോദ്യങ്ങൾ ഒന്നുമില്ലായിരുന്നു.

ആഷിഖ് ഏട്ടൻ എന്ന സംവിധായകനിലും ഷൈജുക്കയെന്ന സിനിമട്ടോഗ്രാഫറിലും റോഷൻ എന്ന എന്റെ കോ ആക്ടറിലും എനിക്ക് വലിയ വിശ്വാസമായിരുന്നു. മൂന്ന് പേരെയും ഞാൻ അത്രയും റെസ്‌പെക്ട് ചെയ്യുന്നുണ്ട്. അത്രയും സേഫ് ആയിട്ട് തോന്നുന്ന ആൾക്കാരാണ്.

അതുകൊണ്ട് തന്നെ എനിക്ക് അങ്ങനെയുള്ള ചോദ്യങ്ങൾ ഇല്ലായിരുന്നു. ആ സിനിമയിലെ ബാക്കി സീനുകൾക്ക് വേണ്ടി എടുത്ത തയ്യാറെടുപ്പുകൾ തന്നെയാണ് ആ ഒരു സീനിന് വേണ്ടിയും ഞാൻ നടത്തിയിട്ടുള്ളൂ. ആ സിനിമയെ ഞാൻ അങ്ങനെ തന്നെയാണ് ട്രീറ്റ്‌ ചെയ്തത്. ഞങ്ങൾ കോളേജിൽ ഇരുന്ന് സംസാരിക്കുന്ന സീൻ ഷൂട്ട്‌ ചെയ്ത പോലെ തന്നെയാണ് ആ ഇന്റിമേറ്റ് സീനും എടുത്തത്.

അത് ഹ്യൂമൻ നേച്വറിന്റെ ഭാഗമാണ്. അത് വലിയൊരു സംഭവം ആക്കേണ്ട ആവശ്യമില്ല. എന്റെ ശരീരവും എന്റെ ശബ്‌ദവുമെല്ലാം എന്റെ ടൂൾ മാത്രമാണ് എന്നാണ് ഞാൻ കരുതുന്നത്. ആ ചിന്ത എനിക്ക് നാടകത്തിൽ നിന്ന് കിട്ടിയതാണ്. അത് എന്തൊക്കെ രീതിയിൽ യൂസ് ചെയ്യാൻ പറ്റും അങ്ങനെയെല്ലാം ഞാൻ ഉപയോഗിക്കും.

എന്റെ ചിന്തയിൽ ആ കഥാപാത്രം മാത്രമേയുള്ളൂ. കഥാപാത്രം ആ സമയത്ത് ഈ സിറ്റുവേഷനിലൂടെയാണ് പോവുന്നത്. അപ്പോൾ എനിക്ക് തുണി വേണമെന്ന് പറഞ്ഞിട്ട് കാര്യമില്ല. സീനിൽ എഴുതിയിരിക്കുന്നത് തുണിയില്ല എന്നാണ്. അതിലൊരു ചർച്ചയില്ലല്ലോ. മറ്റെല്ലാ സീനുകളും പോലെ തന്നെയായിരുന്നു ആ ഭാഗവും.” എന്നാണ് നെക്സ്റ്റ് ഫോർട്ടീൻ മിനിറ്റ്സ് എന്ന ചാനലിന് നൽകിയ അഭിമുഖത്തിൽ ദർശന പറഞ്ഞത്.

author avatar
Shah Aparna
Continue Reading

More in Latest News

To Top