
Latest News
ഇതെന്തോന്ന്? പോണ്‍ ചിത്രമോ? അതീവ ഗ്ലാമറസ് ആയി ആരാധ്യ ദേവി
മലയാളി മോഡല്‍ ആരാധ്യ ദേവിയുടെ അതീവ ഗ്ലാമറസ് വീഡിയോ പങ്കുവച്ച് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് വാട്ടെറിങ് ദ് ഡാന്‍സ് എന്ന ക്യാപ്ഷനോടെയാണ് ആരാധ്യയുടെ പങ്കുവച്ചിരിക്കുന്നത്. നടി തന്റെ ഇന്‍സ്റ്റഗ്രാം പേജിലും ഈ വീഡിയോ പങ്കുവച്ചിട്ടുണ്ട്.
ഇന്‍സ്റ്റഗ്രാം റീല്‍സിലൂടെ ശ്രദ്ധ നേടിയ താരമാണ് ശ്രീലക്ഷ്മി സതീഷ്. സോഷ്യല്‍ മീഡിയയില്‍ എത്തിയ ശ്രീലക്ഷ്മിയുടെ ഒരു ചിത്രം പങ്കുവച്ച് ആര്‍ജിവി നായികയെ തേടുകയായിരുന്നു. തുടര്‍ന്നാണ് ശ്രീലക്ഷ്മിയെ നായികയാക്കി സിനിമ ഒരുക്കാന്‍ ആര്‍ജിവി പദ്ധതിയിട്ടത്. ഇതോടെ ശ്രീലക്ഷ്മി പേര് മാറ്റി ആരാധ്യ ദേവി എന്ന് നാമം സ്വീകരിക്കുകയായിരുന്നു.
ആരാധ്യയെ നായികയാക്കി രാം ഗോപാല്‍ വര്‍മ ഒരുക്കുന്ന ‘സാരി’ എന്ന സിനിമയില്‍ നിന്നുള്ള വീഡിയോ ആണിത്. വീഡിയോയ്ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ നിന്നും ഉയരുന്നത്. ആരാധ്യയുടെ ഗ്ലാമര്‍ ചിത്രങ്ങളും വീഡിയോയും നിരന്തരമായി പോസ്റ്റ് ചെയ്യുന്ന ആര്‍ജിവിക്കെതിരെ നേരത്തെയും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.