Connect with us

Reviews

അണ്ണൻ റെഡിയായി മക്കളെ…. ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം റിലീസ് ഡേറ്റ് പുറത്തുവിട്ടു

പ്രശസ്ത തമിഴ് നടനും ലോകമെമ്പാടും ആരാധകരെ കൊണ്ട് നിറഞ്ഞു നിൽക്കുന്ന ദളപതി വിജയിയുടെ പുതിയ ചിത്രം റിലീസിങ്ങിന് ഒരുങ്ങുകയാണ്. ഈ വാർത്ത വിജയ് ആരാധകർക്കിടയിൽ വളരെയധികം സന്തോഷം ജനിപ്പിച്ചിരിക്കുകയാണ്. വിജയ് ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന വിജയ് ചിത്രം ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈമിന്റെ റിലീസ് ഡേറ്റ് അണിയറ പ്രവർത്തകർ പ്രഖ്യാപിച്ചു കഴിഞ്ഞു, ചിത്രത്തിന്റെ നിർമ്മാതാവ് അർച്ചന കല്പാത്തി തന്റെ എക്സ് അക്കൗണ്ടിലൂടെയാണ് ഡേറ്റ് പുറത്തുവിട്ടത്. വിജയിയും വെങ്കട് പ്രഭുവും ആദ്യമായി ഒന്നിക്കുന്ന സിനിമ എന്ന നിലയിൽ […]

പ്രശസ്ത തമിഴ് നടനും ലോകമെമ്പാടും ആരാധകരെ കൊണ്ട് നിറഞ്ഞു നിൽക്കുന്ന ദളപതി വിജയിയുടെ പുതിയ ചിത്രം റിലീസിങ്ങിന് ഒരുങ്ങുകയാണ്. ഈ വാർത്ത വിജയ് ആരാധകർക്കിടയിൽ വളരെയധികം സന്തോഷം ജനിപ്പിച്ചിരിക്കുകയാണ്. വിജയ് ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന വിജയ് ചിത്രം ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈമിന്റെ റിലീസ് ഡേറ്റ് അണിയറ പ്രവർത്തകർ പ്രഖ്യാപിച്ചു കഴിഞ്ഞു, ചിത്രത്തിന്റെ നിർമ്മാതാവ് അർച്ചന കല്പാത്തി തന്റെ എക്സ് അക്കൗണ്ടിലൂടെയാണ് ഡേറ്റ് പുറത്തുവിട്ടത്. വിജയിയും വെങ്കട് പ്രഭുവും ആദ്യമായി ഒന്നിക്കുന്ന സിനിമ എന്ന നിലയിൽ അനൗൺസ്‌മെന്റ് മുതൽ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു.

ബിഗിലിന് ശേഷം വിജയ് ഇരട്ട വേഷത്തിലെത്തുന്നുവെന്ന ഒരു പ്രത്യേകത കൂടി ഈ സിനിമക്കുണ്ട്.ജയറാം, പ്രഭുദേവ,സ്നേഹ, പ്രശാന്ത്,മീനാക്ഷി ചൗധരി,ലൈല,പ്രേംജി അമരൻ, യോഗി ബാബു,വി.ടി.വി ഗണേഷ്, അരവിന്ദ് ആകാശ്,അജ്മൽ അമീർ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.

യുവൻ ശങ്കർ രാജയാണ് ചിത്രത്തിന്റെ സംഗീതം, സിദ്ധാർത്ഥ നുനി ഛായാഗ്രഹണവും,വെങ്കട് രാജൻ എഡിറ്റിങ്ങും നിർവഹിക്കുന്നു. ഈ ചിത്രത്തിന് വേണ്ടി വിജയിയുടെ മുഖം ഡീ എജ് ഉപയോഗിക്കുന്നുണ്ടെന്നും അതിനായി ഹോളിവുഡിലെ മുൻനിര വി.എഫ്. എക്സ് ടീമിനെ സമീപിച്ചതും വളരെ ശ്രദ്ധേയമായ വാർത്തയായിരുന്നു.

അദ്ദേഹം അദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിലേക്ക് ഇറങ്ങിയ ശേഷം വരുന്ന എല്ലാ വിജയ് ചിത്രത്തിനായും ആരാധകർ വലിയ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.

സയൻസ് ഫിക്ഷൻ ഴൊണറിലുള്ള ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്ററും സെക്കന്റ്‌ ലുക്ക്‌ പോസ്റ്ററും ആരാധകർ ഇരുകൈയും നീട്ടി സ്വീകരിച്ചിരുന്നു. ചിത്രത്തിലെ വിജയിയുടെ ഗേറ്റപ്പും ചർച്ചയായിരുന്നു. ഇപ്പോൾ ഇതാ പുതിയ ലുക്കിലുള്ള പോസ്റ്ററിനോടൊപ്പമാണ് റിലീസ് തിയ്യതി പ്രഖ്യാപിച്ചത്. ദീപാവലിക്ക് റിലീസ് ചെയ്യുമെന്ന് സൂചനയുണ്ടായിരുന്ന ചിത്രം സെപ്റ്റംബർ അഞ്ചിനാണ് തിയ്യറ്ററുകളിൽ എത്തുന്നത്.

More in Reviews

To Top